Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അൾട്രാ സൗണ്ട് സ്കാനിംഗിന് വിധേയരാകുന്ന രോഗികൾക്ക് ലാബിൽ  ശുചിമുറി സ്ഥാപിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ .തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

മൂന്നോ  നാലോ  ലിറ്റർ വെള്ളം കുടിച്ച്  മൂത്ര സഞ്ചി നിറഞ്ഞ ശേഷം മാത്രമാണ്  രോഗികളെ സ്കാനിംഗിന് വിധേയരാക്കുന്നത്.  സ്കാനിംഗ് കഴിയുമ്പോൾ അത്യാവശ്യമായി മൂത്രം ഒഴിക്കേണ്ടി വരും. ലാബിൽ മൂത്രപ്പുര ഇല്ലാത്തതിനാൽ രോഗികൾ അനുഭവിക്കുന്നത് വലിയ  ബുദ്ധിമുട്ടാണ്.

ലാബിൽ ജീവനകാർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരയുണ്ട്. അത് രോഗികൾക്ക് നൽകാറില്ല.  മെഡിക്കൽ കോളേജ് വികസനത്തിന് കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. എന്നിട്ടും അടിയന്തരാവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതിയുണ്ട്.  സ്ത്രീകളാണ് സ്കാനിംഗിന് കൂടുതലായി എത്തുന്നത്. സ്കാനിംഗ് കഴിയുമ്പോൾ സ്ത്രീകൾ വല്ലാതെ ബുദ്ധിമുട്ടുന്നതായി ആശുപത്രി വികസന സമിതി അംഗം കൂടിയായ പൊതു പ്രവർത്തകൻ പി.കെ. രാജു പരാതിയിൽ പറഞ്ഞു. 

Readers Comment

Add a Comment