Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്നതിന് ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ  . നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തവരുമായ അമ്മമാർക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ്  പദ്ധതി എന്നും മന്ത്രി വ്യക്തമാക്കി .

ആദ്യ ഘട്ടം ഒരു ജില്ലയിൽ 2 അമ്മമാർക്ക് വീതം 28 അമ്മമാർക്കാണ് ഇലക്ട്രിക് ഓട്ടോ നൽകുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. വാഹനത്തിന്റെ ടാക്‌സ്, ഇൻഷുറൻസ് തുടങ്ങിയവ അപേക്ഷകർ വഹിക്കേണ്ടതാണ്.

വാഹനം ഗുണഭോക്താവിന്റെ പേരിൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്നും ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ലെന്നുമുള്ള സാക്ഷ്യപത്രം സാമൂഹ്യനീതി ഡയറക്ടർ വാങ്ങി ആർടിഒയ്ക്ക് നൽകുന്നതാണ്. വാഹനം വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ഈട് വയ്ക്കുവാനോ പാടുള്ളതല്ല.

Readers Comment

Add a Comment