Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:15 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.സി.ഡി) തിരുവനന്തപുരം, തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി.ബസ് ടെർമിനലിലെ ലെനിൻ സിനിമാസ് തിയേറ്ററിന്റെ നിരക്ക് (4കെ 3ഡി പ്രൊജക്ഷൻ, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം) ആകർഷകമായി പുനർനിർണയിച്ചു. ഫീച്ചർ ഫിലിമുകൾക്ക് നികുതികൾ ഉൾപ്പെടെ 10,000 രൂപയും ഹ്രസ്വ/ഡോക്യുമെന്ററി ചിത്രങ്ങൾക്ക് നികുതികൾ കൂടാതെ മണിക്കൂറിന് 2500 മുതൽ 3000 രൂപാ നിരക്കിലുമാണ് ബിഗ് സ്‌ക്രീനിൽ ആധുനിക ദൃശ്യ/ശ്രവ്യ സംവിധാനങ്ങളോടെ പ്രിവ്യൂ പ്രദർശിപ്പിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുളളത്. കൂടാതെ റെഗുലർ സിനിമാ പ്രദർശനത്തിന്റെ ടിക്കറ്റ് നിരക്കിലും പ്രേക്ഷകർക്ക് ഇളവുകൾ വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471-2339977, 9495408820.

Readers Comment

Add a Comment