Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് ആദ്യമായി ഭവന രൂപകൽപ്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും നൂതന സങ്കേതികവിദ്യയിലൽ അധിഷ്ഠിതമായ ഓൺലൈൻ മത്സരം 'ഹോം ഡിസൈൻ അവാർഡ് 2021' സംഘടിപ്പിക്കുന്നു. ജനുവരി 20 മുതൽ ഏപ്രിൽ 31 വരെ നൂറുദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ മത്സരം ഓൺലൈൻ ആർക്കിടെക്ച്ചർ പ്ലാറ്റഫോമായ ആർക്‌ളിഫ്.കോമും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംയോജിത വാർത്താവിനിമയ കമ്പനിയായ എക്‌സ്പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് പൊതുജനങ്ങൾക്കും ഓൺലൈൻ വോട്ടിംഗിൽ പങ്കാളികളാകാം.
മത്സരാർത്ഥികൾക്ക് www.homedesignawards.com എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ജനുവരി 20 മുതൽ ഏപ്രിൽ 20 വരെ നോമിനേഷൻ സമർപ്പിക്കാൻ അവസരമുണ്ട്. ആഗോള ശ്രദ്ധ നേടുന്ന ഈ മത്സരത്തിൽ പ്രായഭേദമന്യേ വാസ്തുശിൽപികൾക്കും ആർകിടെക്ട് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ അഭിരുചിയുള്ളവർക്കും പങ്കെടുക്കാം. അവാർഡ് പ്രഖ്യാപനം മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ രംഗത്തെ പ്രതിഭകളുടെ സർഗാത്മകതയും കഴിവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേദിയാകും ഹോം ഡിസൈൻ അവാർഡ് 2021' എന്ന് ആർക്‌ളിഫ് സിഎംഡി സിദ്ദിഖ് എം പറഞ്ഞു. വാസ്തുവിദ്യ വിദഗ്ധരുടെ ആഗോള കൂട്ടായ്മ രൂപീകരിക്കുകയും കോവിഡാനന്തരം ഈ രംഗത്തുള്ളവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നൂതന മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സപ്രസോ ഗ്ലോബൽ ചെയർമാൻ അഫ്താബ് ഷൗഖത്ത് പി.വി വ്യക്തമാക്കി.
യുനെസ്‌കോ അവാർഡ് ജേതാവും പ്രമുഖ വാസ്തുശിൽപിയുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും പ്രൊഡക്ഷൻ ഡിസൈനറുമായ സാബു സിറിൾ, വോഗ് മാസിക പുരസ്‌കാര ജേതാവ് പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ പ്രസാദ് നായിക്, വാസ്തുശിൽപി മാത്യു ജോർജ്ജ്, സംവിധായകൻ വി.എ ശ്രീകുമാർ തുടങ്ങിയ പ്രമുഖർ അടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിക്കുക.
ആർക്ലിഫ് എക്‌സിക്യുട്ടിവ് ഡയറക്ടർ ഷംസീർ പി.എം, സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ നിഖിൽ ശശീന്ദ്രൻ, എക്‌സ്പ്രസോ ഗ്ലോബൽ റിലേഷൻഷിപ്പ് മാനേജർ സിദ്ധിഖ് തയ്യിൽ, ക്രിയേറ്റിവ് ഡയറക്ടർ ഫൈസൽ ഹസൈനാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
30.82°C








