Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:16 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: റാപ്കലാകാരനും തിരുവനന്തപുരം സ്വദേശിയുമായ റാക് റേഡിയന്റ് (രാധാകൃഷ്ണൻ) ബാങ്ക്‌ലോൺ തിരിച്ചടയ്ക്കാനായി മിലാപ്മുഖേന സമാഹരിച്ചത് 6.7 ലക്ഷം രൂപ.ആയിരത്തോളം ദാതാക്കളിൽനിന്നാണ് മിലാപിലൂടെ ഈ തുക അദ്ദേഹം സമാഹരിച്ചത്.സൗത്ത്ഈസ്റ്റ്ഏഷ്യയിലെ ഏറ്റവുംവലിയ ക്രൗഡ്ഫണ്ടിങ് പ്ലാറ്റഫോമായ മിലാപ് ധനസഹായമാവശ്യമുള്ള രോഗികൾക്കും മറ്റുസാമ്പത്തികബുദ്ധിമുട്ടുള്ളവർക്കും സൗജന്യമായി ധനസമാഹരണം നടത്താൻ മിലാപിലൂടെ സാധിക്കും.

കോവിഡ് മഹാമാരിമൂലം കലാപരിപാടികൾ അവതരിപ്പിക്കാൻ കഴിയാതിരുന്നതിനാൽ രാധാകൃഷ്ണൻ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത 20 ലക്ഷംരൂപയുടെ ലോൺ അടിയന്തിരമായി അടച്ചുതീർക്കേണ്ടസാഹചര്യമുണ്ടായി.  ഇത്രയും ഭീമമായ തുക അവരുടെ പക്കൽ ഇല്ലാത്തതിനാൽ മിലാപിന്റെ പിന്തുണയോടെ ഓൺലൈനിൽ സഹായത്തിനായി അഭ്യർത്ഥിക്കുകയും അനേകം കലാകാരന്മാരും സഹൃദയരും ഇതിൽഭാഗഭാക്കാകുകയും ചെയ്തു. തൽഫലമായി 100 രൂപമുതൽ 10000 രൂപവരെയുള്ള തുകകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചു, സമാഹരിച്ച ധനം തന്റെ കടം വീട്ടാൻ ഉപയോഗിച്ചതിന്റെ കൃത്യമായ വിവരങ്ങൾ രാധാകൃഷ്ണൻ മിലാപ്പിന്റെ ഫണ്ട്‌റെയ്‌സർ പേജിൽ പതിവായി നൽകിയിരുന്നു.

Readers Comment

Add a Comment