Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:08 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റോഡപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവർത്തകർക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ നിയമക്കുരുക്കുകൾ ഉണ്ടാകുമെന്ന ഭയത്താൽ പലരും ഇതിന് മടിക്കുന്നു. ഇതിന് മാറ്റമുണ്ടാവുന്നതോടെ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനിവ് 108 സൗജന്യ ആംബുലൻസ് സേവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹജീവി സ്‌നേഹം ഉയർത്തിപ്പിടിച്ച് പൊതുജനം സർക്കാർ നടപ്പാക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനവുമായി സഹകരിക്കണം. സമയനഷ്ടമില്ലാതെ വിദഗ്ധ ചികിത്‌സ ഉറപ്പാക്കും വിധമാണ് സർക്കാർ സമഗ്ര ട്രോമ കെയർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സൗജന്യ ആംബുലൻസ് ശൃംഖലയ്‌ക്കൊപ്പം അടിയന്തര ചികിത്‌സ ഫലപ്രദമായി നൽകാനാവുംവിധം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, 48 മണിക്കൂറിനകം സൗജന്യ വിദഗ്ധ ചികിത്‌സ ഉറപ്പാക്കുന്ന ഗോൾഡൻ അവർ ട്രീറ്റ്‌മെന്റ് പാക്കേജ്, പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള ബോധവത്കരണവും പരിശീലനവും തുടങ്ങി നിരവധി ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
315 ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 101 ആംബുലൻസുകൾ വിന്യസിക്കും. ഒക്‌ടോബർ മുതൽ പദ്ധതി പൂർണ പ്രവർത്തനം ആരംഭിക്കും. സ്ഥിരമായി അപകടം നടക്കുന്ന ബ്‌ളാക്ക് സ്‌പോട്ടുകളിലാവും ആംബുലൻസുകൾ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പറിൽ വിളിച്ചും മൊബൈൽ ആപ്പ് മുഖേനയും ആംബുലൻസിന്റെ സേവനം തേടാനാവും. 70 എമർജൻസി റെസ്‌പോൺസ് ഉദ്യോഗസ്ഥർ അടങ്ങുന്ന കാൾ സെന്റർ 24 മണിക്കൂർ പ്രവർത്തിക്കും.

Readers Comment

Add a Comment