Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എവറസ്റ്റ് കൊടുമുടിയുടെ ഉയരം പുനർ നിർണയിച്ചു. 8848.86 മീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. നേപ്പാളും ചൈനയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം പുനർനിർണയിക്കാനുള്ള നടപടികൾ ഇരുരാജ്യങ്ങളും ഒരുമിച്ചാണ് പൂർത്തിയാക്കിയത്.

നേപ്പാളിലെ ഉദ്യോഗസ്ഥരും ചൈനയിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത വെർച്വൽ സമ്മേളനത്തിൽ വെച്ചാണ് എവറസ്റ്റിന്റെ ഉയരം പ്രഖ്യാപിച്ചത്. നേപ്പാൾ വിദേശ കാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയും ചൈനീസ് വക്താവ് വാങ് യീയും സമ്മേളനത്തിൽ പങ്കെടുത്തു. നേപ്പാളിൽ നിന്നും ചൈനയിൽ നിന്നുമുള്ള ടീമുകൾ സംയുക്തമായാണ് കൊടുമുടിയുടെ ഉയരം അളന്നത്.2019 ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് നേപ്പാൾ സന്ദർശിച്ചതിന് പിന്നാലെയാണ് എവറസ്റ്റിന്റെ ഉയരം കണക്കാക്കാൻ ധാരണയായത്.

1954 ൽ സർവ്വെ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കൽ പ്രകാരം 8848 മീറ്ററായിരുന്നു എവറസ്റ്റിന്റെ ഉയരം. ഇതുവരെ അംഗീകരിക്കപ്പെട്ടിരുന്ന ഉയരം ഇതായിരുന്നു. എന്നാൽ ഉയരത്തിൽ 86 സെന്റീമീറ്ററിന്റെ വർധനവാണ് ചൈനയും നേപ്പാളും കണ്ടെത്തിയിരിക്കുന്നത്. 2015 ലെ ഭൂകമ്പം ഉൾപ്പെടെയുള്ള കാരണങ്ങൾ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് എവറസ്റ്റിന്റെ പുനർനിർണയിക്കാൻ തീരുമാനിച്ചത്.

Readers Comment

Add a Comment