Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പശ്ചിമഘട്ട സംരക്ഷണത്തിനായി സെക്രട്ടേറിയറ്റ് പടിക്കൽ കാവൽ സത്യഗ്രഹം. പശ്ചിമഘട്ട മേഖലയിൽ മാലിന്യത്തിൽ നിന്ന് ഊർജോത്പാദനത്തിന് പ്ളാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയെന്ന ആവശ്യവുമായി പെരിങ്ങമ്മല സംരക്ഷണ സമിതിയുടെയും മാലിന്യ പ്ളാന്റ് വിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച സമരം കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു.
220 ഡിഗ്രി സെൽഷ്യസ് ചൂട് പുറത്തുവിടുന്ന പ്ളാന്റ് പശ്ചിമഘട്ടത്തിലെ ജൈവവ്യവസ്ഥയിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സുഗതകുമാരി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എസ്. ശബരീനാഥൻ എം.എൽ.എ പാലോട് രവി എന്നിവർക്കു പുറമെ ശാസ്ത്ര സാഹിത്യ പരിഷത്ത്, വിവിധ ആദിവാസി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. പ്ളാന്റിനെതിരെ പെരിങ്ങമ്മല നിവാസികൾ ഒരു വർഷം മുമ്പേ പ്രക്ഷോഭം ആരംഭിച്ചിരുന്നു. നിർദ്ദിഷ്ട പദ്ധതിപ്രദേശത്തിനടുത്ത് താമസിക്കുന്ന നിരവധി പേർ സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിൽ എത്തി.
24.92°C








