Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:01 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സൗദി സർക്കാർ. രണ്ടായിരത്തി മുപ്പതോടെ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിന് താഴെയെത്തിക്കുന്നതിനായി വിവിധ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് സൗദി തൊഴിൽ മന്ത്രി അറിയിച്ചു. എന്നാൽ ഇതുമൂലം സൗദിയിൽ വിദേശികളുടെ തൊഴിൽ നഷ്ടം വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

വിവിധ സ്ഥാപനങ്ങളുമായി പങ്കാളിത്ത വ്യവസ്ഥയിലും, സൂപ്പർവൈസറി മന്ത്രാലയങ്ങളുമായി ഉണ്ടാക്കിയ പ്രത്യേക കരാറുകളിലൂടെയും 4,20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ഇതിനോടകം തന്നെ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രാലയം അടുത്തിടെ ആരംഭിച്ച വിവിധ പദ്ധതികൾ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment