Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒമാൻ എയറിന് വീണ്ടും രാജ്യാന്തര പുരസ്‌കാരം. ലോക ട്രാവൽ അവാർഡിന്റെ പശ്ചിമേഷ്യൻ മേഖലയിലെ പുരസ്‌കാരങ്ങൾക്കാണ് ഒമാൻ എയർ അർഹമായത്. പശ്ചിമേഷ്യൻ മേഖലയിലെ വിമാന കമ്പനികളിൽ മികച്ച ബിസിനസ്, ഇക്കണോമി ക്ലാസുകൾക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഇക്കണോമി ക്ലാസിനുള്ള പുരസ്‌കാരം 2014 മുതൽ തുടർച്ചയായി ഒമാൻ എയറിന് ലഭിക്കുന്നതാണ്. 2014 മുതൽ 2016 വരെ ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ഈ രണ്ട് പുരസ്‌കാരങ്ങൾക്ക് പുറമെ ‘വിങ്സ് ഓഫ് ഒമാൻ’ എന്ന പ്രസിദ്ധീകരണം മികച്ച ഇൻഫ്‌ലൈറ്റ് മാഗസിനായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് മാഗസിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രാവൽ, ടൂറിസം മേഖലകളിലെ പ്രൊഫഷനലുകളുടെയും ഉപഭോക്താക്കളുടെയും വോട്ടിങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

Readers Comment

Add a Comment