Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇണചേരാന്‍ കൊള്ളാവുന്ന സ്ഥലം കിടപ്പുമുറിയാണെന്ന് പാമ്പുകള്‍ക്കും അറിയാം. അതും, ബെഡ്‌റൂമിലെ പതുപതുത്ത മെത്തയില്‍! ഗോരഖ്പൂരിലെ റിയാന്‍ ഗ്രാമത്തിലാണ് ഇണപ്പാമ്പുകള്‍ വീട്ടിനകത്തു കയറി കിടപ്പുമുറിയിലെ മെത്തയില്‍ കയറി  ആവേശം തീര്‍ത്തത്. ഇതൊന്നുമറിയാതെ, ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് കിടക്കയില്‍ ചെന്നിരുന്ന യുവതി കലിമൂത്ത പാമ്പുകളുടെ കടിയേറ്റ് മരിക്കുകയും ചെയ്തു.

തായ്‌ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ്‌സിംഗ് യാദവിന്റെ ഭാര്യ ഗീതയാണ് പാമ്പുകളുടെ ഇണചേരല്‍ അറിയാതെ കിടക്കയില്‍ വന്നിരുന്ന് ദുരന്തം ഏറ്റുവാങ്ങിയത്. അടുക്കളയില്‍ നിന്ന് ഭര്‍ത്താവിനോട് മൊബൈലില്‍ സംസാരിച്ചുകൊണ്ട് കിടപ്പുമുറിയിലേക്കു വന്ന ഗീത, അവിടെ സര്‍പ്പ ദമ്പതികള്‍ തിരക്കിലാണെന്ന കാര്യമറിയാതെ കിടക്കയിലിരുന്ന് സംസാരം തുടരുന്നതിനിടെയാണ് കടിയേറ്റത്.

കടിയേറ്റ് നിമിഷങ്ങള്‍ക്കകം ബോധരഹിതയായ ഗീതയെ ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോഴും പാമ്പുകള്‍ കിടക്കയില്‍ത്തന്നെ ഉണ്ടായിരുന്നു. ഇണചേരലിന്റെ ആലസ്യത്തില്‍ പിണഞ്ഞുകിടന്ന പാമ്പുകളെ വീട്ടുകാര്‍ തല്ലിക്കൊന്നു. വള്ളിപ്പടര്‍പ്പുകളുടെ ചിത്രമുള്ള പ്രിന്റഡ് കിടക്കവിരിയാണ് ഗീതയെ ചതിച്ചത്. ആ ഡിസൈനിനിടയില്‍ രണ്ടു പേര്‍ വള്ളി പോലെ ചുറ്റിപ്പിണയുന്നത് മൊബൈലിലെ സംസാരത്തിനിടെ ഗീതയ്ക്ക് തിരിച്ചറിയാന്‍ കഴിയാതെപോയി.  

Readers Comment

Add a Comment