Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്.
2020 ജനുവരി 1ന് ശേഷം എടുത്തതാവണം ചിത്രങ്ങൾ. മൂന്ന് വിഷയങ്ങളിലും ഓരോ എൻട്രി വീതം ഒരാൾക്ക് അയക്കാം. അവാർഡിന് അർഹരാകുന്നവർക്ക് 50,000/- രൂപയും പ്രശസ്തി പത്രവും ഫലകവും നൽകുന്നു. https://youthawards.ksywb.in/ എന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബർ 30ന് രാവിലെ 10.00 മണി മുതൽ എൻട്രികൾ സ്വീകരിക്കുന്നതിനും അവസാന തീയതി നവംബർ 13, 5പിഎം വരെയുമായിരിക്കും.
24.92°C








