Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:08 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാർഷികമേഖലയിൽ നൂറ് ശതമാനം ജൈവരീതികൾ ഉറപ്പുവരുത്തി ദേശീയ കൃഷി മന്ത്രാലയത്തിന്റെ '100% ഓർഗാനിക്' പദവി നേടി ലക്ഷദ്വീപ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്.32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപസമൂഹമാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. കണക്കുകളനുസരിച്ച്‌ ജനവാസമുള്ള പത്ത് ദ്വീപുകളിലായി 12450 കർഷകരാണുള്ളത്. ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് സിക്കിമാണ്. 2016 ജനുവരിയിലാണ് സിക്കിം ഇന്ത്യയിലെ ആദ്യത്തെ '100 ശതമാനം ഓർഗാനിക്' സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്.

തെങ്ങാണ് ദ്വീപുകളിലെ പ്രധാന വിള. വിവിധ ദ്വീപുകളിലായി ഒരു വർഷം 11 കോടി തേങ്ങ ഉത്പാദിപ്പിക്കുന്ന എട്ട് ലക്ഷം തെങ്ങുകളുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു പുറമെ ഹോർട്ടികൾച്ചർ വിളകളായ വഴുതന, ചീര, വാഴ, മുരിങ്ങ, മത്തങ്ങ, മുളക്, സ്‌നേക്ക് പൊറോട്ട, ക്യൂകമ്പർ, ബീൻസ്, ലേഡി ഫിംഗർ, റിഡ്ജ് ഗോർഡ്, പപ്പായ, തണ്ണിമത്തൻ എന്നിവയും ചെറിയ അളവിൽ കൃഷി ചെയ്തുവരുന്നു. കണക്കുകളനുസരിച്ച്‌ 1500-2000 ടൺ പച്ചക്കറിയാണ് പ്രകൃതിദത്ത പരിസ്ഥിതി സൗഹൃദരീതികളിലൂടെ വളർത്തുന്നത്.

ഔദ്യോഗികമായി 100 ശതമാനം ജൈവികമെന്ന അംഗീകാരം നേടിയത് ലക്ഷദ്വീപിലെ കാർഷിക-വിപണന മേഖലക്ക് പുതിയ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'ഉണക്കിയ തേങ്ങ, തേങ്ങാപ്പാൽ അടക്കമുള്ള കാർഷികോത്പന്നങ്ങൾക്ക് ഇതു വളരെ ഉപകാരപ്രദമാണ്. മാത്രവുമല്ല ഓർഗാനിക് ടാഗിലൂടെ കർഷകർക്ക് അവരുടെ കാർഷികോൽപ്പന്നങ്ങളെ പ്രീമിയം വിഭാഗത്തിൽ വിപണിയിലെത്തിക്കാനും അതുവഴി കൂടുതൽ വരുമാനമുണ്ടാക്കാനുമാവും' - ലക്ഷദ്വീപ് അഗ്രികൾച്ചർ സെക്രട്ടറി ഒ പി മിശ്ര പറഞ്ഞു.

Readers Comment

Add a Comment