Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊണ്ടോട്ടി. ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂളിലെ ദേശീയ ഹരിതസേന വിദ്യാർത്ഥികളും, സ്കൂളിലെ, ജെസിഐ കിഴിശ്ശേരി യുടെ, ജൂനിയർ ജെസി വിഭാഗമായ വിദ്യാർഥികളും, സംയുക്തമായി, സൈലന്റ് വാലിയിലേക്ക് മൂന്നുദിവസം നീണ്ടുനിന്ന സൗജന്യ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണാർക്കാട് ഉള്ള, തത്തേങ്ങലം, നേച്ചർ, എജ്യുക്കേഷൻ, ക്യാമ്പ് സെന്ററിൽ ആയിരുന്നു ക്യാമ്പ്. സ്കൂളിലെ, ദേശീയ ഹരിതസേന യും, ജെസിഐ കിഴിശ്ശേരി യുടെ, വിദ്യാർത്ഥി വിഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന ജെ, ജെ, വിങ്ങും, സംയുക്തമായി ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. 44 പേർ പങ്കെടുത്ത ക്യാമ്പിൽ ട്രക്കിംഗ്, പ്രകൃതി പഠന സെമിനാർ, യോഗ പരിശീലനം, ക്യാമ്പ് ശുചീകരണം മഴ നടത്തം എന്നിവ നടന്നു. അസിസ്റ്റന്റ്, വൈൽഡ് ലൈഫ് വാർഡൻ മാരായ, മനോജ് കോഴിക്കോട്, സുജിത വയനാട്, സ്കൂളിലെ, ഹരിതസേന, ജെസിഐ കിഴിശ്ശേരി സംയുക്ത കോഡിനേറ്റർ പി കെ അബ്ദുൽ സലാം, ജൂനിയർ ജെസിഐ കോഡിനേറ്റർ, ശാസ് പുളിക്കൽ, സ്കൗട്ട് കോഡിനേറ്റർ, എംവി ശിഹാബ്, ഷാഫി അരീക്കോട്, സക്കീർ ഹുസൈൻ പെരിന്തൽമണ്ണ, അസ്കർ മലപ്പുറം എന്നിവർ നേതൃത്വം നൽകി. യാത്രാസംഘം കാഞ്ഞിരപ്പുഴ സന്ദർശിച്ചു.