Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:17 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം. "എന്റെ ശബ്ദം, ഞങ്ങളുടെ തുല്യ ഭാവി "എന്നതാണ് 2020ലെ  ബാലികാദിന പ്രമേയം. പെൺകുട്ടികൾക്കെതിരെയുള്ള പീഡനത്തിന് ദേശവ്യത്യാസമില്ലെന്ന് ഓർമപ്പെടുത്തുന്നതാണ് ഈ ദിനം. 2012 മുതലാണ് ഒക്ടോബർ 11 ബാലിക ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. പെൺ ശിശുഹത്യ മുതൽ ലൈംഗീക ചൂഷണം വരെ വ്യാപരിക്കുന്ന മിക്കയിടങ്ങളിലും കുട്ടികളെ അരക്ഷിതരാക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ആഹ്വാനം കൂടിയാണ് ബാലികാ ദിനം മുന്നോട്ട് വെക്കുന്നത്.

അവസര സമത്വവും തുല്യ നീതിയും അതിക്രമങ്ങൾക്കെതെരായ പ്രതിരോധവുമെല്ലാം പുതിയകാലത്തും സജീവ ചർച്ചയാവുന്ന സന്ദർഭത്തിലാണ് ഈ ദിനം അതിന്റെ പ്രാധാന്യം സ്വയം അടയാളപ്പെടുത്തുന്നത്.പെൺകുഞ്ഞുങ്ങൾ ഈ സമൂഹത്തിൽ സുരക്ഷിതരാണോ? അവർക്കായി എന്തൊക്കെ നിയമങ്ങളാണ് നമ്മുടെ രാജ്യം ഒരുക്കിയിരിക്കുന്നത് എന്ന് ഇന്നും പലർക്കും അറിയില്ല.ശൈശവ വിവാഹം, ബാലവേല, ലിംഗഅസമത്വം, ശാരീരിക പീഡനം അങ്ങനെ എണ്ണംപറഞ്ഞ ദുരന്തങ്ങൾ പെൺകുഞ്ഞുങ്ങൾ സഹിക്കുന്നുണ്ട്. 
"എന്റെ ശബ്ദം, ഞങ്ങളുടെ തുല്യ ഭാവി എന്നതാണ് 2020  ലെ പ്രമേയം 

Readers Comment

Add a Comment