Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എം.എ. യൂസഫ് അലി ഇപ്പോള്‍ എവിടെയുണ്ട്? ലോകമറിയുന്ന ശതകോടീശ്വരനും ലുലു ഗ്രൂപ്പിന്റെ സാരഥിയുമായ യൂസഫ് അലി ഗള്‍ഫ് മേഖലയില്‍ കേരളത്തിന്റെ ബിസിനസ് അംബാസഡര്‍ കൂടിയാണ്. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കു പിന്നിലെ നിര്‍ണായക സാന്നിദ്ധ്യവും ജീവകാരുണ്യ- സേവന പ്രവര്‍ത്തനങ്ങളിലൂടെ ജന്മനാടിന്റെ പ്രിയഭാജനവുമായ യൂസഫ് അലി കഴിഞ്ഞ ഒന്‍പതു മാസമായി നാട്ടിലെത്താത്തതിന് കാരണമെന്ത്?

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യൂസഫ് അലി കേരളത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന് വിശദീകരണമുണ്ടെങ്കിലും, സ്വന്തം വിമാനത്തില്‍ സഞ്ചരിച്ച് വിവിധ രാജ്യങ്ങളിലെ ബിസിനസ് സംരംഭങ്ങളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന യൂസഫ് അലി, ഒരാഴ്ച മുമ്പ് ഭാര്യാപിതാവ് മരണമടഞ്ഞിട്ടു പോലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടിലെത്താതിരുന്നതാണ് പലരിലും സംശയമുണര്‍ത്തുന്നത്?
യൂസഫ് അലി ദീര്‍ഘനാളായി കേരളം വിട്ട് കഴിയുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോള്‍ യഥാര്‍ത്ഥ കാരണം അന്വേഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനില്ലേ എന്നാണ് പ്രമുഖ സാമൂഹിക പ്രവര്‍ത്തനകനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനുമായ സലിമിന്റെ ചോദ്യം.

 

Readers Comment

Add a Comment