Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്നലെ അക്ഷരാര്‍ഥത്തില്‍ ഷാര്‍ജാ സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കുയായിരുന്നു സംഞ്ജു സാസംണ്‍. തങ്ങളുടെ നാട്ടുകാരന്‍ ഐ.പി.എല്ലില്‍ കത്തിക്കയറുമ്പോള്‍ നേരിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചില്ലല്ലോയെന്ന നിരാശയായിരുന്നു ഷാര്‍ജയിലെ മലയാളികള്‍ക്ക്.
ഐ.പി.എല്ലിലെ ആദ്യ മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തിളക്കമാര്‍ന്ന വിജയം സമ്മാനിക്കാന്‍ ബാറ്റ് കൊണ്ടും സ്റ്റംപിന് പിറകിലും സഞ്ജു വിസ്മയമാകുന്ന മനോഹര കാഴ്ചയ്ക്കാണ് ഷാര്‍ജയുടെ വൈകുന്നേരം സാക്ഷിയായത്.
32 പന്തില്‍ 74 റണ്‍സാണ് ഒസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന് സഞ്ജു അടിച്ചുകൂട്ടിയത്. 9 സിക്‌സറുകള്‍ ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുകളിലൂടെ സഞ്ജു പറത്തിയപ്പോള്‍ ബൗണ്ടറി ലൈനുകളെ ചുംബിച്ചുകൊണ്ട് കടന്നത് ഒരൊറ്റ ഫോര്‍ മാത്രം. ചെന്നൈയ്‌ക്കെതിരെ നേടിയ 74 റണ്‍സില്‍ 58 റണ്‍സും സിക്‌സറിലൂടെയും ഫോറിലൂടെയും സ്വന്തമാക്കി ചെന്നൈ ബോളര്‍മാരെ സഞ്ജു വട്ടം കറക്കി.
ബാറ്റിങില്‍ തീരുന്നതായിരുന്നില്ല ഷാര്‍ജയിലെ സഞ്ജു ഷോ. ചെന്നെയ്ക്ക് വേണ്ടി പൊരുതിയ ഫാഫ് ഡ്യുപ്ലെസ്സിസിനെ ജോഫ്രാ ആര്‍ച്ചറുടെ പന്തില്‍ മനോഹരമായ ക്യാട്ടിലൂടെ പുറത്താക്കിയതും സഞ്ജുവാണ്. വെടിക്കെട്ടിലൂടെ പൊരുതാനൊരുങ്ങിയ സാം കുരാനെ സ്റ്റംപ് ചെയ്ത് സഞ്ജു വീണ്ടും ഷോമാനായി. എന്നാല്‍ അതൊന്നും സഞ്ജുവിനെ തൃപ്തനാക്കിയില്ല. റുദുരാജ് ഗയ്ക്വാദിനെ സ്റ്റംപ് ചെയ്തും. കേദര്‍ ജാദവിനെ ക്യാച്ച് ചെയ്ത് പുറത്താക്കിയും ചെന്നൈയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചാണ് സഞ്ജു തന്റെ സംഹാര താണ്ഡവം അവസാനിപ്പിച്ചത്. ഒടുവില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടവുമായാണ് സഞ്ജു കളം വിട്ടത്.
മത്സര ശേഷം ഗൗതം ഗംഭീര്‍ വരെ താരത്തെ പുകഴ്ത്തി രംഗത്ത് എത്തി. ഇന്ത്യയുടെ മികച്ച യുവതാരമാണ് സഞ്ജുവെന്ന് ഗൗതി ട്വിറ്ററില്‍ കുറിച്ചു. സഞ്ജുവിന്റെ ബാറ്റിങിനെ വാനോളം പുകഴ്ത്തിയാണ് സാക്ഷാല്‍ സച്ചിന്‍ രംഗത്ത് എത്തിയത്. ഷോട്ട്‌സെല്ലാം മനോഹരമായിരുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. സഞ്ജുവിനെ ടീമിലെടുക്കണമെന്ന നിര്‍ദേശവുമായി നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
ഈ ലോക്ക്ഡൗണ്‍ കാലത്ത് ജിമ്മില്‍ പോയുള്ള കൃത്യമായ വര്‍ക്കൗട്ടും പരിശീലനവുമാണ് മികച്ച ഫോമിലേക്ക് സഞ്ജുവിനെ എത്തിച്ചത്. അതുകൊണ്ട് തന്നെ ദേശീയടീമിലേക്കുള്ള വാതില്‍ തനിക്ക് മുമ്പില്‍ തുറക്കുമെന്ന പ്രതീക്ഷയും ഈ തിരുവനന്തപുരംകാരനുണ്ട്.
30.82°C








