Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്‍റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നതിനായി കേരള സര്‍ക്കാരും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും തമ്മില്‍ വില്‍പ്പന കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച  കരട് വില്‍പ്പനകരാര്‍ മന്ത്രിസഭ അംഗീകരിച്ചു.  

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഭെല്‍-ഇ.എം.എല്‍. 2010 സപ്തംബറിലാണ്  സംയുക്ത കമ്പനി രൂപീകൃതമായത്. നിലവില്‍ ഭെല്ലിന് കമ്പനിയില്‍ 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയുമാണുള്ളത്. സംയുക്ത സംരംഭത്തില്‍ നിന്ന് ഭെല്‍ ഒഴിവാകാനും ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികള്‍ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

Readers Comment

Add a Comment