Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുരയിടത്തില്‍ കാക്ക കൊത്തി നിലത്തിട്ട് പരിസരമാകെ അലമ്പാക്കിയിരുന്ന പപ്പായയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് മുപ്പതു രുപ മുതല്‍ മേലോട്ടാണ് വില. തരക്കേടില്ലാത്ത വലിപ്പത്തിലൊന്ന് കൈയില്‍ കിട്ടണമെങ്കില്‍ നൂറും നൂറ്റിയിരുപതുമാകും! പപ്പായയില്‍ പതിയിരിക്കുന്ന സൗന്ദര്യത്തിന്റെ സീക്രട്ട് പിടികിട്ടാന്‍ നമ്മള്‍ അല്പം ലേറ്റായിപ്പോയി. ഒരു ടെസ്റ്റ് ഡോസ് നോക്കിയിട്ട് ഫലമുണ്ടെങ്കില്‍ ബാക്കി വായിച്ചാല്‍ മതി. കാല്‍ കപ്പ് പപ്പായ പള്‍പ്പ് (സാമാന്യം പഴുപ്പുള്ള പപ്പായ കഷണങ്ങളാക്കി മിക്‌സിയില്‍ അടിച്ച് പേസ്റ്റ് പരുവത്തില്‍), ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര്. 1. പപ്പായ മിക്‌സിയില്‍ കഷണങ്ങളില്ലാതെ അടിച്ച്, പള്‍പ്പ് പരുവത്തിലാക്കിയെടുക്കുക. 2. അതിലേക്ക് തേനും നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 3. മുഖം നന്നായി കഴുകിയ ശേഷം ഫാനിനു കീഴിലോ മറ്റോ നിന്ന് വെള്ളമയം നീക്കുക. 4. തയ്യാറാക്കിയ പപ്പായ പേസ്റ്റ് മുഖത്ത് മാസ്‌ക് പോലെ അമര്‍ത്താതെ തേച്ചുപിടിപ്പിക്കുക. 5. പതിനഞ്ചു മുതല്‍ ഇരുപത് മിനിട്ടു വരെ ഫേസ് മാസ്‌ക് അവിടിയിരിക്കട്ടെ. 6. അതിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി, മൃദുവായ ടൗവല്‍ കൊണ്ട് അമര്‍ത്താതെ തുടയ്ക്കുക. 7. ഇനി, ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മൃദുവായി തുടച്ച ശേഷം കണ്ണാടിയില്‍ മുഖം നോക്കൂ. വിരല്‍ കൊണ്ട് മുഖചര്‍മ്മത്തില്‍ പതിയെ തഴുകി നോക്കൂ. അപ്പോഴറിയാം വ്യത്യാസം. (മുഖത്തിന് നിറവും തിളക്കവും മൃദുത്വവും കിട്ടാന്‍ ആഴ്ചയില്‍ ഒരിക്കല്‍ പപ്പായ ഫേസ് മാസ്‌ക് പ്രയോഗിക്കാം) ഇനി, തിളങ്ങുന്ന മുഖത്തോടെ ബാക്കി വായിച്ചോളൂ: പപ്പായ ചെത്തിയെടുത്തതിന്റെ തൊലിയുടെ ഉള്‍വശംകൊണ്ട് മുഖവും കഴുത്തും നന്നായി ഉരയ്ക്കുക. ഇരുപത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. പ്രായമായി എന്ന തോന്നലൊക്കെ പമ്പയും പെരിയാറും കടക്കും. മുഖ ചര്‍മ്മത്തിന് തിളക്കമുണ്ടെങ്കിലും കണ്ണിനു താഴെ വൃത്തത്തില്‍ കറുത്ത നിഴല്‍ പടരുന്നതാണ് ചിലരുടെ പ്രശ്‌നം. ഉറക്കമില്ലേ? ക്ഷീണിച്ചല്ലോ? ടെന്‍ഷനുണ്ടോ... അങ്ങനെ നൂറു ചോദ്യങ്ങളാണ്. പപ്പായ കൊണ്ട് അതിനും വഴിയുണ്ട്. 1. നേരത്തേ പറഞ്ഞതുപോലെ പപ്പായ മിക്‌സിയില്‍ പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. ഇത് കണ്ണിനു താഴെ, കറുപ്പുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. 2. പത്ത് മിനിട്ടിനു ശേഷം കൈവിരല്‍ ഉപയോഗിച്ച് അധികം അമര്‍ത്താതെ ഈ ഭാഗം അല്പനേരം തടവുക. മര്‍ദ്ദം പ്രയോഗിക്കരുത്. കാരണം, മുഖത്തെ ഏറ്റവും ലോലമായ ചര്‍മ്മഭാഗമാണ് കണ്‍തടങ്ങളിലേത്. 3. ചെറിയ ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. 4. കണ്ണിനു താഴത്തെ കറുപ്പ് മങ്ങാന്‍ ഇത് ദിവസവും ചെയ്യുക. മുഖസൗന്ദര്യം കൊണ്ടു മാത്രം കാര്യമില്ലല്ലോ. ആരോഗ്യം വേണ്ടേ? അതിനും പപ്പായ ബെസ്റ്റ്. പപ്പായയില്‍ ദഹനക്രിയയെ സഹായിക്കുന്ന നാരുകള്‍ (ഫൈബര്‍) കൂടുതലുണ്ട്. ആഹാരപദാര്‍ത്ഥങ്ങളിലൂടെയും മറ്റും ആമാശയത്തിലെത്തുന്ന വിഷാംശങ്ങളെ ആഗിരണം ചെയ്ത് ശരീരത്തെ സംരക്ഷിക്കാന്‍ പപ്പായയ്ക്കു കഴിയും. ഫൈബറിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും. ജീവകം സിയുടെ (വിറ്റാമിന്‍ സി) ഫിക്‌സഡ് ഡിപ്പോസിറ്റ് ഉണ്ട് പപ്പായയില്‍. ഫലപ്രദമായ ആന്റി ഓക്‌സിഡന്റ് ആണ് ജീവകം സി. അര്‍ബുദത്തെ ചെറുക്കാന്‍ ഒന്നാന്തരം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ജീവകം എ-യും കോപ്പര്‍, മാംഗനീസ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും കാഴ്ചശക്തി, ഹൃദയപേശികുടെ ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പൊതുവായ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും ബയോഫ്‌ളേവനോയിഡ്‌സ് എന്നൊരു സംഭവമുണ്ട്. ജീവകം പി-യ്ക്കാണ് ഈ പേര്. ശരീരത്തില്‍ പല കാരണങ്ങളാല്‍ സംഭവിക്കുന്ന ജൈവഘടനാ വ്യതിയാനങ്ങളെ ചെറുക്കുകയാണ് ജീവകം പി-യുടെ ജോലി. അതായത്, രോഗകാരികളായ അണുക്കളോട് പൊരുതാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷി നഷ്ടമാകാതെ സൂക്ഷിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള ആക്റ്റീവ് എന്‍സൈമുകള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുകയും, മയവും തിളക്കവും നല്‍കുകയും ചെയ്യും. മുടി സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും പപ്പായ മതി. മുടിവളര്‍ച്ച വേഗത്തിലാക്കുമെന്നു മാത്രമല്ല, താരന്റെ ഉപദ്രവും കുറയ്ക്കുകയും മുടിക്ക് മൃദുത്വം നല്‍കുകയും ചെയ്യും. മുഖത്തിന്റെ തിളക്കത്തിനൊപ്പം നിങ്ങളുടെ ജി.കെ കൂടി തിളങ്ങുന്നത് നല്ലതല്ലേ? ഇതുകൂടി അറിഞ്ഞു വച്ചോളൂ: പപ്പായയുടെ ശാസ്ത്രീയ നാമം: കാരിക്ക പപ്പായ പപ്പായയിലെ പ്രധാന രാസഘടകം: പപ്പെയ്ന്‍ ജന്മദേശം: മധ്യ അമേരിക്ക, തെക്കന്‍ മെക്‌സിക്കോ തമിഴില്‍ പപ്പാളി, തെലുങ്കില്‍ ബൊപ്പായി, കന്നഡയില്‍ പപ്പായി ഹന്നു, മറാത്തിയില്‍ പപ്പായ്. മലയാളത്തില്‍ തെക്കന്‍ ജില്ലക്കാര്‍ക്ക് പപ്പായ ഓമക്കായ ആണ്. ചിലക്ക് കപ്‌ളങ്ങ.
24.92°C








