Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ അവബോധം സൃഷ്ടിക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നോർക്ക റൂട്ട്‌സും ചേർന്നാണ് ബോധവത്കരണ പരിപാടികൾ നടത്തുക. പഞ്ചായത്ത് തലത്തിൽ ബോധവത്കരണം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അമൃത് ലുഗനും ഡയറക്ടർ കേണൽ രാഹുൽദത്തും പറഞ്ഞു. കേരളത്തിൽ കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കും. തൊഴിൽ ചൂഷണവും തട്ടിപ്പും തടയുന്നതിന് ഓവർസീസ് എംപ്ലോയ്‌മെന്റ് ആന്റ് പ്രൊട്ടക്ടറേറ്റ് ജനറൽ ഓഫ് എമിഗ്രന്റ്‌സ് വിഭാഗവും നോർക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു മുന്നിൽ വ്യാജ ഏജന്റുമാരെ സംബന്ധിച്ച് രാജ്യത്തെമ്പാടു നിന്നുമായി 16000ത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. 64 കേസുകൾ കേരള പോലീസിന് കൈമാറി. 15 കേസുകളിൽ പ്രൊസിക്യൂഷൻ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കേണൽ രാഹുൽദത്ത് പറഞ്ഞു. സാമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും വ്യാപക തട്ടിപ്പ് നടക്കുന്നുണ്ട്. ഗൾഫ് മേഖലയിലെ റിക്രൂട്ട്‌മെന്റിൽ മാത്രമല്ല, ചെറുരാജ്യങ്ങളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ബിജയ് സെൽരാജ് പറഞ്ഞു. ട്രിനിഡാഡ് ആന്റ് ടൊബാഗോ, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പേരിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച പരാതികളും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ പോലീസിന്റെ എൻ. ആർ. ഐ സെല്ലിലാണ് കൂടുതൽ പരാതികൾ ലഭിക്കുന്നത്.

Readers Comment

Add a Comment