Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:00 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏതാണ്ട് 40 ലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ തലയോട് എത്യോപ്പിയയിൽ നിന്ന് ഗവേഷകർ കണ്ടെത്തി.മനുഷ്യന്റെ പരിണാമത്തെ കുറിച്ചുള്ള നിർണ്ണായക കണ്ടെത്തലാണിതെന്നാണ് വിലയിരുത്തൽ. എംആർഡി എന്ന നാമമാണ് തലയോടിന് നൽകിയിരിക്കുന്നത്. ആധുനിക മനുഷ്യനോട് ഏറ്റവും കൂടുതൽ രൂപ സാദൃശ്യമുള്ള ലൂസി എന്ന പ്രാചീന മനുഷ്യനെ കണ്ടെത്തിയ പ്രദേശത്തിന് വളരെ അടുത്ത് നിന്നാണ് പുതിയ തലയോട് കണ്ടെത്തിയിരിക്കുന്നത്. ഒരു പക്ഷെ ഈ രണ്ടു ജീവി വർഗ്ഗങ്ങളും ഒരുമിച്ച് ജീവിച്ചിട്ടുണ്ടാകാം എന്നാണ് ഗവേഷകർ കരുതുന്നത്. 1994 ൽ  ആർ ഡി എന്ന് പേരിട്ട പ്രാചീന മനുഷ്യ വർഗത്തെ എത്യോപ്പയിൽ നിന്ന് കണ്ടെത്തിയിരുന്നു. 1974 ലാണ് 3 .2 ദശലക്ഷം  പഴക്കമുള്ള ലൂസിയെ  കണ്ടെത്തുന്നത്.

Readers Comment

Add a Comment