Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബീഹാർ സംസ്ഥാന സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് ഇനി ജീൻസും ടീ ഷർട്ടും ധരിച്ച് പ്രവേശിക്കാനാകില്ല. സെക്രട്ടേറിയറ്റ് ജീവനക്കാർ ജോലി സമയത്ത് ജീൻസും ടീഷർട്ടും ധരിക്കുന്നത് നിരോധിച്ചു കൊണ്ട് ബീഹാർ സർക്കാർ ഉത്തരവിറക്കി. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും പുതുക്കിയ വസ്ത്രധാരണ രീതി പിന്തുടരണമെന്നു ഉത്തരവിൽ വ്യക്തമാക്കി. ജീവനക്കാർ ഇളം നിറത്തിലുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓഫീസ് സംസ്കാരത്തിന് ചേരാത്ത നിലയിലുള്ള വസ്ത്രധാരണം ചില ജീവനക്കാർ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണെന്നു ബോധ്യപ്പെട്ടത് കൊണ്ടാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നു അപ്പർ സെക്രട്ടറി മഹാദേവ് വ്യക്തമാക്കി.
30.82°C








