Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:24 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറെ കടമ്പകൾ ചാടിക്കടന്നാലും പലര്‍ക്കും കൈയെത്തും ദൂരത്ത് നിന്ന് വഴുതിപോകുന്ന സിവില്‍ സര്‍വീസെന്ന സ്വപ്‌നം പൂര്‍ണതയുള്ളവര്‍ക്ക് പോലും പലപ്പോഴും അപ്രാപ്യമായ ഒന്നാണ്. ഇവിടെയാണ് ഗോകുല്‍ എസ് എന്ന തിരുവനന്തപുരത്തുകാരന്‍ വേറിട്ടുനില്‍ക്കുന്നത്. കാഴ്ച പരിമിതിയെന്ന വന്‍ വെല്ലുവിളിക്കിടയിലാണ് ആദ്യ ശ്രമത്തില്‍ തന്നെ 804-ാം റാങ്ക് സ്വന്തമാക്കി ഗോകുല്‍ മറ്റുള്ളവര്‍ക്ക് അത്ഭുതമാകുന്നത്.

ബിരുദ പഠന സമയത്തിനിടെ തന്നെ ഗോകുല്‍ സിവില്‍ സര്‍വീസെന്ന കടമ്പ ചാടിക്കടക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. സിലബസ് പൂര്‍ണമായും പഠിച്ചുകഴിഞ്ഞെങ്കിലും പി ജിക്ക് ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതുന്നത്. ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്ന ശേഷമായിരുന്നു മെയിന്‍ പരീക്ഷയും അഭിമുഖവും.

തിരുവന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും പി ജിയും പൂര്‍ത്തിയാക്കിയ ഗോകുല്‍ നിലവില്‍ കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. പരിമിതികളെ പരിമിതിയായി കാണുമ്പോൾ മാത്രമേ അത് യഥാര്‍ഥത്തില്‍ പരിമിതിയാകുന്നുള്ളൂവെന്ന വാചകങ്ങളാണ് ഗോകുലിന്റെ ഈ വിജയത്തിന് പിന്നിലെ പ്രചോദനം.

Readers Comment

Add a Comment