Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അടിയന്തരമായി വൈദ്യസഹായം നല്‍കുന്നതിനുള്ള പരിശീലനം സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കേരളാ പോലീസ് അക്കാദമി ഡയറക്ടറും പരിശീലനവിഭാഗം എ.ഡി.ജി.പിയുമായ ഡോ.ബി സന്ധ്യ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
'സ്റ്റേറ്റ് മെഡിക്കല്‍ എയ്ഡ് റസ്പോണ്‍സ് ടീം' (സ്മാര്‍ട്ട്) എന്നാണ് പരിശീലനത്തിന് പേര് നല്‍കിയിരിക്കുന്നത്. അനന്തപുരി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.എ മാര്‍ത്താണ്ഡന്‍ പിള്ള അദ്ധ്യക്ഷനായിരുന്നു. അനന്തപുരി ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ഷിജു സ്റ്റാന്‍ലിയാണ് പരിശീലനം ഏകോപിപ്പിച്ചത്.
29.82°C








