Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:01 pm
  • 18th April, 2024
  • Overcast Clouds
34.82°C33.17°C
  • Humidity: 59 %
  • Wind: 4.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

തലസ്ഥാന നഗരത്തിന് മായിക മുദ്രകളുടെ മാസ്മരസൗന്ദര്യവും, മാന്ത്രിക സ്വരമാധുരിയുടെ അപൂര്‍വലയവും സമ്മാനിച്ച രാത്രി. പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ആശാ ശരതിന്റെ നേതൃത്വത്തില്‍ നാല്പതോളം നര്‍ത്തകരും, ചലച്ചിത്ര പിന്നണി ഗായകരും അരങ്ങിലെത്തിയ ദേവഭൂമിക- നൃത്ത, സംഗീതശില്പം ആസ്വാദനത്തിന്റെ സുവര്‍ണഭൂമികയായി.
പ്രളയത്തിന്റെ കുത്തൊഴുക്കിനെ ഒരുമകൊണ്ട് പ്രതിരോധിച്ച് ധീരമായി ഉയിര്‍ത്തെഴുന്നേറ്റ മലയാളത്തിനുള്ള സമര്‍പ്പണമാണ് ആശാ ശരതിന്റെ സര്‍ഗസംഭാവന. പതിമൂന്ന് ഗാനങ്ങളുടെ നൃത്താവിഷ്‌കാരം. അതിലോരോന്നിനും വിവരണമൊരുക്കി പ്രിയനടന്‍ മോഹന്‍ലാലും, പരിപാടിക്ക് സാക്ഷാത്കാരമേകി പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്കുമാറും, ദേവഭൂമികയ്ക്ക് സംഗീതമൊരുക്കി വിശ്രുത സംഗീതജ്ഞന്‍ രമേശ് നാരായണനും കൂടി ചേര്‍ന്നതോടെ സദസ്സിനു മീതെ ആ പ്രതിഭാസംഗമം വസന്തവര്‍ഷമായി പെയ്തുനിറഞ്ഞു.
പ്രഭാ വര്‍മ്മ, ബീയാര്‍ പ്രസാദ്, മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശരത്, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, സുദീപ്, കോട്ടയ്ക്കല്‍ മധു, രാജലക്ഷ്മി, ജ്യോത്സ്‌ന, മധുശ്രീ, ഭാവന രാധാകൃഷ്ണന്‍ എന്നിവര്‍ ആലാപനമാധുര്യമേകി.
ലോക കേരള സഭയുമായി സഹകരിച്ച് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ ജൂലായ് ഒന്നിന്  സംഘടിപ്പിച്ച ദേവഭൂമിക- നൃത്ത, സംഗീതശില്പത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഐ ടു ഐ ന്യൂസ് - യൂ ട്യൂബ് ചാനലില്‍ ആസ്വദിക്കുക.
 
#ഈ പ്രോഗ്രാം ഇഷ്ടമായെങ്കില്‍, ഇത്തരം ഗാനസന്ധ്യകള്‍/ നൃത്തപരിപാടികള്‍/ വിനോദപരിപാടികള്‍/ മറ്റ് സ്റ്റേജ് ഷോകള്‍ എന്നിവ പതിവായി ലഭിക്കുന്നതിന്  ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.