Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഭീകര വേട്ടയ്ക്കിടെ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ കരസേനയിലെ നായ 'സൂം' വിടവാങ്ങി. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും സൂമിനെ രക്ഷിക്കാനായില്ല.
അനന്തനാഗിലെ കൊകെര്‍നാഗില്‍ ഭീകരവേട്ടയ്ക്കിടെ പരിക്കേറ്റ സൂം പോരാട്ടവീര്യം വിടാതെ രണ്ട് ലഷ്‌കറെ ഭീകരരെ സൈന്യത്തിന് കാട്ടികൊടുത്തിരുന്നു. സൂമിനെ അഡ്വാന്‍സസ് ഫീല്‍ഡ് വെറ്ററിനറി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സൂം അന്ത്യശ്വാസം വലിച്ചത്. ഇന്നലെ വൈകിട്ട് വരെ പ്രതികരണശേഷിയുണ്ടായിരുന്ന സൂമിന് പിന്നീട് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും തളര്‍ന്നുപോകുകയുമായിരുന്നു.