Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:29 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തി പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തില്‍ വെള്ളം ചേര്‍ത്തതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. വായ്പാ തിരിച്ചടവുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 2014 മുതലുള്ള ശ്രമങ്ങളെയാണ് ഇത് ഇല്ലാതാക്കിയതെന്ന് ഊര്‍ജിത് പട്ടേല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തന്റെ പുതിയ പുസ്തകമായ ഓവര്‍ഡ്രാഫ്റ്റ്-സേവിംഗ് ദി ഇന്ത്യന്‍ സേവര്‍ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'സുപ്രിംകോടതിയുടെ 2019- ലെ വിധിയില്‍ ആര്‍ബിഐയുടെ 2018-ലെ പാപ്പര്‍ നടപടിക്കുള്ള ഉത്തരവ് പ്രശ്‌നമാണെന്ന് പറഞ്ഞിരുന്നില്ലെന്നും എന്നാല്‍, ജൂണില്‍ റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ വെള്ളം ചേര്‍ത്തുവെന്നും. ഈ നടപടി വായ്പാ തിരിച്ചടവ് മുടക്കുന്നവരെ രക്ഷപ്പെടുത്താനുള്ളതാണെന്ന് ഊര്‍ജിത് പട്ടേല്‍ ആരോപിച്ചു.

പട്ടേല്‍ ഗവര്‍ണറായിരുന്നപ്പോള്‍ 2018 ഫെബ്രുവരിയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍, വായ്പാ തിരിച്ചടവ് വൈകിക്കുന്നവരേയും മുടക്കം വരുത്തുന്നവര്‍ക്കെതിരെയും വേഗത്തില്‍ (കമ്പനി ലോ ട്രിബ്യൂണലില്‍) നടപടിയെടുക്കാന്‍ സഹായിച്ചിരുന്നു.

2018-ലെ ഉത്തരവ് റദ്ദാക്കുന്നത് മൊത്തം ചട്ടത്തെ ദുര്‍ബലമാക്കിയതായി ഊര്‍ജിത് പട്ടേല്‍ പുസ്തകത്തില്‍ പറയുന്നു. 2018-ലാണ് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുന്നത്.

Readers Comment

Add a Comment