Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:15 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍. പുതിയ ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ചെന്നൈയിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലാണ് ആപ്പിളിന്റെ മുന്‍നിര ഉത്പന്നമായ ഐഫോണ്‍ 11 നിര്‍മിക്കുന്നത്.

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യത്ത് ഐഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനു പുറമെ, ഐഫോണ്‍ എസ്ഇ 2020യും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് വിവരം. ബംഗളൂരുവിലെ വിസ്ട്രോണ്‍ പ്ലാന്റിലാകും എസ്ഇ 2020 നിര്‍മ്മിക്കുക. ഇന്ത്യയില്‍ തങ്ങളുടെ നിര്‍മാണത്തില്‍ ആപ്പിള്‍ വലിയ വര്‍ധനയാണ് ലക്ഷ്യം വെക്കുന്നത്.

നേരത്തെ, ഐഫോണ്‍ 6, ഐഫോണ്‍ 7, ഐഫോണ്‍ എക്സ്ആര്‍ എന്നീ ഫോണുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തുണ്ടായ അനുകൂല അന്തരീക്ഷത്തിന് ഇത് തെളിവാണെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്‌കോണ്‍ ഈ മാസം ആദ്യം ഐ ഫോണ്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് വിപുലീകരണത്തിനായി 100 കോടി ഡോളര്‍വരെ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഫോക്സ്‌കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മാതാക്കളായ പെഗാട്രോണും ഭാവിയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Readers Comment

Add a Comment