Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരസ്യവരുമാനത്തില്‍ വലിയ ഇടിവുണ്ടായ സാഹചര്യത്തില്‍ പണമുണ്ടാക്കാന്‍ പുതിയ വഴി തേടി ട്വിറ്റര്‍.  സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നേക്കുമെന്ന് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി പറഞ്ഞു.

വരുമാനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലെ ചില കാര്യങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടാനാണ് ഉദ്ദേശിക്കുന്നത്. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണെന്നും സി.ഇ.ഒ വ്യക്തമാക്കി.

ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷന്‍ ഒപ്ഷനെ സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ഗ്രൈഫണ്‍, എന്ന കോഡ് നാമത്തില്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി ട്വിറ്റര്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരസ്യത്തില്‍ വലിയ ഇടിവാണ് ട്വിറ്ററിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ 23 ശതമാനം ഇടിവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സബ്‌സ്‌ക്രിപ്ഷന്‍ മോഡലെന്ന ആശയത്തിലേക്ക് ട്വിറ്ററെത്തിയത്.

Readers Comment

Add a Comment