Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റെഡ്മി നോട്ട് 9 അതിന്റെ ആദ്യ വില്‍പ്പന ആമസോണ്‍, മി.കോം വഴി ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലുമായി ഈ ഫോണ്‍ ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ഇപ്പോള്‍ വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്.

ഓഗസ്റ്റ് ആദ്യ വാരത്തില്‍ ഫോണിന്റെ നാലാമത്തെ കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കും. റെഡ്മി നോട്ട് 9ല്‍ മികച്ച പ്രവര്‍ത്തനക്ഷമതയ്ക്കായി ഒരു ഒക്ടാ കോര്‍ പ്രോസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും ഇതില്‍ കൊണ്ടുവന്നിരിക്കുന്നു. ഷവോമി സബ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ താങ്ങാനാവുന്ന സ്മാര്‍ട്ട്‌ഫോണാണിത്.
റെഡ്മി നോട്ട് 9 ന് അടിസ്ഥാന 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 13,499 രൂപയുമാണ് വില വരുന്നത്. 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും വില വരുന്നു.

അക്വാ ഗ്രീന്‍, ആര്‍ട്ടിക് വൈറ്റ്, പെബിള്‍ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ റെഡ്മി നോട്ട് 9 ലഭ്യമാണ്. ആമസോണ്‍, മി.കോം വഴി ഇപ്പോള്‍ ഈ സ്മാര്‍ട്ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ആമസോണിന്റെ പ്രൈം ഡേ 2020 വില്‍പ്പനയുടെ ഭാഗമായി ഓഗസ്റ്റ് 6 ന് നാലാമത്തെ സ്കാര്‍ലറ്റ് റെഡ് കളര്‍ ആദ്യമായി വില്‍പ്പനയ്‌ക്കെത്തും.

Readers Comment

Add a Comment