Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് Realme C11 എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ഇന്ത്യൻ വിപണിയിൽ താരതമ്യേനെ വിലകുറച്ചാണ് റിയൽമി C11 അവതരിപ്പിച്ചിരിക്കുന്നത്.  ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ജൂലൈ 22 മുതല്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .പ്രധാന സവിശേഷതകള്‍ നോക്കാം .

2ജിബി റാം + 32 ജിബി സ്റ്റോറേജ്, 6.5 ഇഞ്ചിന്റെ HD+ LCD (waterdrop-style notch) ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .കൂടാതെ 720x1,600 പിക്സല്‍ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ octa-core MediaTek Helio G35 ലാണ് ഇതിന്റെ പ്രൊസസ്സറുകള്‍ പ്രവര്‍ത്തിക്കുന്നത്. ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് Realme C11 എന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .13 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ ( f/2.4 lens for portrait photography)പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .

Android 10 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ ബാറ്ററി ലൈഫ് ആണ് നല്‍കിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .7499 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വില വരുന്നത് .ജൂലൈ 22 നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

Readers Comment

Add a Comment