Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. യിരക്കണക്കിന് സ്ഥാപങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. 2019 വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം നഷ്ടമാണ് ഗള്‍ഫ് നാടുകളില്‍ സംഭവിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
ഗള്‍ഫ് നാടുകളില്‍ തിരിച്ചടി തുടരും
കൊവിഡ് വ്യാപനത്തിന്റെ തിരിച്ചടികള്‍ ഗള്‍ഫ് നാടുകളില്‍ നിന്നും ഉടനൊന്നും ഒഴിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്ന് കഴിഞ്ഞു. തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കവും വ്യവസായ സ്ഥാപനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതും സാമ്പത്തിക പ്രതിസന്ധി ശക്തമാക്കി. എണ്ണവിലയിലുണ്ടാകുന്ന ഇടിവും ഗള്‍ഫ് രാജ്യങ്ങളുടെ നട്ടെല്ലൊടിക്കും. ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ പ്രഹരമാകും. പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആരംഭിച്ചെങ്കിലും 2021വരെ ഈ അവസ്ഥ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
എണ്ണവില കുറയുന്നത് തിരിച്ചടിയാകും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യം പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. 2020 അവസാനത്തോടെ തൊഴില്‍ വിപണിയില്‍ കനത്ത ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് നാടുകളില്‍ കടുത്ത സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കും. ചെറിയ ശമ്പളമുള്ളവര്‍ക്ക് ജോലിയില്‍ തുടരാനുള്ള സാധ്യതയുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നതോടെ സാധാരണക്കാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇത് കേരളത്തിന് വലിയ തിരച്ചടിയാകും.
യുഎഇയിലും ഒമാനിലും സമാനമായ സാഹചര്യം
യുഎഇയിലും ഒമാനിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ജൂണില്‍ യുഎഇയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കൊവിഡ് തിരിച്ചടിക്ക് ശേഷം യുഎഇയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇവരില്‍ നിന്നായി അഭിമുഖമടക്കമുള്ള അപേക്ഷകള്‍ സ്വീകരിച്ച് കഴിഞ്ഞു. ഫെബ്രുവരിയില്‍ അപേക്ഷിച്ച് 18 ശതമാനം കൂടുതല്‍ ആളുകളെയാണ് ആവശ്യമായി വരുന്നത്. സാങ്കേതിക തസ്തികകളില്‍ ഒമാനില്‍ നിന്നുള്ളവരെ നിയമിക്കാനുള്ള ശ്രമവും ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുന്നുണ്ട്. എന്നാല്‍ സ്വദേശിവത്കരണം തിരിച്ചടിയാകുമെന്ന് പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നു.
ഈജിപ്തില്‍ നിന്നുള്ളവര്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകും
ആഭ്യന്തര പ്രശ്നങ്ങള്‍ തുടരുന്ന ഈജിപ്തില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ സൗദിയില്‍ ജോലി ചെയ്യുന്നത്. ഭൂരിഭാഗം പേരും ചെറിയ ജോലികളുമായി തുടരുന്നവരാണ്. ഈജിപ്തില്‍ നിന്നുള്ള അഞ്ച് ദശലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. മൂന്ന് ദശലക്ഷത്തിലധികം പേര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നുണ്ട്. സാമ്പത്തിക തിരിച്ചടി മൂലം സൗദിയില്‍ ഒന്നിലധികം മെഗാ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ ഈജിപ്തില്‍ നിന്നുള്ളവര്‍ക്ക് സ്വാഭാവികമായി ജോലി നഷ്ടമാകും. റെസിഡന്‍സി പെര്‍മിറ്റുകളിലെ പ്രശ്നങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വരും. ഇതോടെ ഇവര്‍ ഈ വര്‍ഷം തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൊവിഡ് തിരിച്ചടി ഭയന്ന് സൗദി അറേബ്യ
കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ള സൗദി അറേബ്യയും കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജഡ്വാ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയില്‍ 1.2 ദശലക്ഷം പ്രവാസി തൊഴിലാളികളും ഈ വര്‍ഷം രാജ്യം വിടുമെന്ന് വ്യക്തമാക്കുന്നു. നിരവധിയാളുകള്‍ ഇതിനകം തന്നെ രാജ്യം വിട്ട് കഴിഞ്ഞു. സാധാരണ ജോലി ചെയ്യുന്നവരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുമാകും തിരികെ നാട്ടിലേക്ക് മടങ്ങുക. പല കമ്പനികളും പഴയ സ്ഥിതിയില്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ തൊഴില്‍ സാഹചര്യങ്ങളുടെ കുറവാണ് ഇവര്‍ക്ക് തിരിച്ചടിയാകുകയെന്നും അധികൃതര്‍ പറയുന്നു.
കടുത്ത പ്രതിസന്ധി പ്രതീക്ഷിച്ച് കുവൈറ്റ്
കൊവിഡ് പ്രതിസന്ധി രൂക്ഷമായ കുവൈറ്റ് കടുത്ത തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യം തുടരുന്നതിനാല്‍ 2020 അവസാനത്തോടെ 15 ദശലക്ഷം സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ രാജ്യം വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മോശമല്ലാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ രാജ്യത്ത് തുടരുന്ന സാഹചര്യമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കുവൈത്ത് നിയമസഭാ സ്പീക്കര്‍ മാര്‍സൗക്ക് അല്‍-ഘനേം വ്യക്തമാക്കി. പ്രവാസികളുടെ എണ്ണം കുറയുന്നതോടെ തൊഴില്‍ വിപണിയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും പുതിയ സംരഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിക്കുമെന്നും വാഷിങ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഉദ്യോഗസ്ഥനായ ഡോ. റോബര്‍ട്ട് മൊഗീല്‍ നിക്കി വ്യക്തമാക്കുന്നുണ്ട്.
കേരളമടക്കം ഗള്‍ഫ് വരുമാനത്തെ പ്രതീക്ഷിക്കുന്ന സംസസ്ഥാനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് വരാനിരിക്കുന്നത്. സംംസ്ഥാനത്തടക്കം തൊഴിലില്ലായ്്മ അതിരൂക്ഷമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
23.48°C








