Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജീവനക്കാരോട് ഫോണില്‍ നിന്നും ടിക് ടോക് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ആമസോണ്‍. ജൂലൈ പത്തിനകം ടിക് ടോക് നീക്കം ചെയ്യാനാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ ആമസോണ്‍ ജീവനക്കാര്‍ക്കാണ് നിര്‍ദേശം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്.
ആമസോണിന്റെ മെയിലുകള്‍ വരുന്ന ഫോണില് നിന്നും ആപ്പ് നീക്കം ചെയ്യാനാണ് നിര്‍ദേശം. അതേസമയം ജീവനക്കാര്‍ക്ക് ലാപ്ടോപ്പില്‍ നിന്നും ടിക് ടോക്ക് ഉപയോഗിക്കാം എന്നും ഇവര്‍ക്കയച്ച മെയിലില്‍ പറയുന്നു. യൂറോപ്പിലെ ആമസോണ്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു മെയില്‍ കമ്പനിയില്‍ നിന്നും വന്നിട്ടിട്ടില്ല.
അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം പരിഗണനയിലുണ്ടെന്ന് പറഞ്ഞിരുന്നു.
ബൈറ്റ്ഡാന്‍സിന്റെ കീഴിലുള്ള ടിക് ടോക്കിന്റെ നിലവിലെ ആസ്ഥാനം ചൈനയിലെ ബീജിംഗിലാണ്. കമ്പനിയുടെ ആഗോള ഹെഡ്ക്വാട്ടേര്‍സ് അമേരിക്കയിലേക്ക് മാറ്റാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.
31.82°C








