Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പേര് മാറ്റി 'ഫെയര്‍ ആന്‍ഡ് ലൗലി'. ഇനിമുതല്‍ 'ഗ്ലോ ആന്‍ഡ് ലൗലി' എന്ന പേരിലാകും ഉത്പന്നം വിപണിയിലെത്തുക. പുതിയ പേരിലുള്ള ഉത്പന്നം അടുത്ത മാസം മുതല്‍ വിപണിയിലെത്തുമെന്ന് എച്ച്.യു.എല്‍ കഴിഞ്ഞ ദിവസം അറിയിച്ചു. പുരുഷന്മാര്‍ക്കുള്ള സൗന്ദര്യവര്‍ധക ക്രീമിന്റെ പേര് 'ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം' എന്ന പേരിലേക്കും മാറ്റിയിട്ടുണ്ട്.

ഉത്പന്നത്തിന്റെ പേരിലുള്ള 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് ഒരാഴ്ച മുമ്പ് കമ്പനി അറിയിച്ചിരുന്നു. തൊലിയുടെ നിറം വെളുപ്പിക്കാന്‍ സഹായിക്കുമെന്ന അവകാശവാദവുമായി വില്‍പന നടത്തുന്ന ഫെയര്‍ ആന്‍ഡ് ലവ്‌ലി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഉത്പന്നത്തില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് എടുത്തുമാറ്റാന്‍ തീരുമാനിച്ചത്. ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡ് ഒഴിവാക്കുമെന്നും എച്ച്.യു.എല്‍ വ്യക്തമാക്കി. തീരുമാനത്തെ പിന്തുണച്ച് കൊണ്ട് ബോളിവുഡ് താരങ്ങളായ റിച്ച ഛദ, ബിപാഷ ബസു. അഭയ് ഡിയോള്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. 


 
നേരത്തെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമ്മി ഉത്പന്നത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യ പോലെ വിവിധ സംസ്‌കാരമുള്ള രാജ്യത്ത് 40 വര്‍ഷമായി ഫെയര്‍ ആന്‍ഡ് ലൗലി വിജയകരമായി പിടിച്ച് നിക്കുന്നത് അദ്ഭുതകരമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ പോലീസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും 'ബ്ലാക്ക് ലൈഫ്‌സ് മാറ്റര്‍' എന്നപേരില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ക്കെതിരെ, പ്രത്യേകിച്ച് ചര്‍മ്മത്തിന്റെ തിളക്കം കൂട്ടുന്നതിന് സഹായിക്കുമെന്ന അവകാശവാദമുന്നയിച്ച് വില്‍പന നടത്തുന്ന ഉത്പന്നങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് ചര്‍മ്മം വെളുപ്പിക്കാന്‍ സഹായിക്കുന്ന ഫെയര്‍നെസ് ക്രീമായ ക്ലീന്‍ ആന്‍ഡ് ക്ലിയര്‍ എന്ന ബ്രാന്‍ഡ് നിര്‍ത്തുമെന്ന് ജൂണ്‍ ആദ്യം ജോണ്‍സണ്‍ & ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ, പ്രമുഖ കോസ്‌മെറ്റിക് ബ്രാന്‍ഡായ ഗാര്‍നിയറിന്റെ ഉത്പാദകരായ ലോറിയലും ഉത്പന്നങ്ങളില്‍നിന്ന് വൈറ്റ്, ഫെയര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.

Readers Comment

Add a Comment