Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പെട്രോൾ വില ഉയരുന്നതിനുപിന്നാലെ നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചു പൊങ്ങുന്നു. കോവിഡ് കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു നടപടിയും ഉണ്ടാകുന്നില്ല.
നിത്യോപയോഗ പലവ്യഞ്ജനങ്ങളായ മുളക് മല്ലി വൻപയർ തുടങ്ങിയവയ്‌ക്കെല്ലാം വിലകൂടി. ഒരുകിലോ പിരിയൻ മുളകിന് 310 വരെയായിട്ടുണ്ട്. മല്ലി- 90, വൻപയർ- 90, ചെറുപയർ -135, കടല -90, വെളിച്ചെണ്ണ- 220, പഞ്ചസാര -38, വെളുത്തുള്ളി -110 എന്നിങ്ങനെ പോകുന്നു വില. അടിക്കടിയുള്ള ഇന്ധനവിലയും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ് വിലവർധനക്ക് കാരണമായി വ്യാപാരികൾ പറയുന്നത്.
എല്ലാ പലവ്യഞ്ജനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡി നിരക്കിലുള്ള സാധനങ്ങളും ലഭ്യമല്ല. കടകളിൽ സാധനങ്ങളുടെ വില നിശ്ചയിച്ചുള്ള ബോര്‍ഡുകളും കാണാനില്ല. പരിശോധനകൾ നടത്താത്തതും വിലക്കയറ്റത്തിന് കാരണമാകുന്നു.
31.82°C








