Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ധനകാര്യ ഇടപാടുകളില്‍ ചില ഹ്രസ്വകാല മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍, ജൂലൈ ഒന്ന് മുതല്‍ ഈ വ്യവസ്ഥകളിലെ മാറ്റം പിന്‍വലിച്ച് പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നിട്ടുണ്ട്. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, അക്കൗണ്ടിലെ മിനിമം ബാലന്‍സ്, മ്യുച്വല്‍ ഫണ്ട്, അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് തുടങ്ങിയവയിലാണ് പുതിയ വ്യവസ്ഥകള്‍ ബാധകമാവുന്നത്.

എ.ടി.എം സര്‍വീസ് ചാര്‍ജ് നിരക്കുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്നുമാസത്തേയ്ക്ക് എ.ടി.എം നിരക്കുകള്‍ ഒഴിവാക്കിയിരുന്നു. മാര്‍ച്ചിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതുസംബന്ധിച്ച ഇളവ് പ്രഖ്യാപിക്കുന്നത്. എന്നാല്‍, രാജ്യം അണ്‍ലോക്കിങ്ങിലേക്ക് കടന്നതോടെ എ.ടി. എം ഇടപാടുകള്‍ക്ക് നിരക്കുകള്‍ ഈടാക്കിത്തുടങ്ങും.

മിനിമം ബാലന്‍സ് തുക

അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് സംബന്ധിച്ച ഇളവുകള്‍ ഒഴിവാക്കി ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാലിക്കാത്ത പക്ഷം ഈ മാസം മുതല്‍ പിഴ ഈടാക്കാനും സാധ്യതയുണ്ട്.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ജൂലായ് മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. 0.005ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ക്കും ഇത് ബാധകമാണ്. എസ്.ഐ.പി, എസ്.ടി.പി നിക്ഷേപങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ബാധകമല്ല.

അടല്‍ പെന്‍ഷന്‍ അക്കൗണ്ട്

അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ടിലേയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂണ്‍ 30വരെ നിര്‍ത്തിവെയ്ക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബാങ്കുകളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ മാസം മുതല്‍ ഓട്ടോ ഡെബിറ്റ് ഉണ്ടാകും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള വിഹിതത്തില്‍ നിന്ന് പിഴപലിശ ഈടാക്കില്ല.

 

Readers Comment

Add a Comment