Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ കമ്പനിയായ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപവുമായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റല്‍. ജിയോയിലെ 0.39 ശതമാനം ഓഹരികള്‍ക്കായി ഇന്റല്‍ 1894.50 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ രണ്ട് മാസത്തിനിടെ ജിയോയിലുണ്ടാകുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്.

ഫെയ്‌സ്ബുക്ക്, സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍, വിസ്ത ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെ.കെ.ആര്‍, മുബഡാല, എ.ഐ.ഡി.എ, ടി.പി.ജി, എല്‍ കാറ്റര്‍ട്ടണ്‍, പി.ഐഎഫ്, ഇന്റല്‍ എന്നീ കമ്പനികളുടെ നിക്ഷേപത്തിലൂടെ ആകെ  1,17,588.45 കോടി രൂപയുടെ നിക്ഷേപമാണ് ജിയോയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ലോകത്ത് തുടര്‍ച്ചയായി ഇത്രയധികം തുക നിക്ഷേപമായി സമാഹരിച്ച ആദ്യ കമ്പനിയും ജിയോ ആണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് കമ്പനികള്‍ 1.10 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു. സിനിമ, വാര്‍ത്ത, മ്യൂസിക് ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കു പുറമെ ടെലികോം എന്റര്‍പ്രൈസ് എന്നിവയാണ് ജിയോയിലേക്ക് അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

സാമൂഹ്യ മാധ്യമ രംഗത്തെ ഭീമനായ ഫെയ്‌സ്ബുക്ക് ഏപ്രില്‍ 22 ന് 43,574 കോടി രൂപ നിക്ഷേപിച്ച് ജിയോയിലെ 9.99 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്.  ഇതിനു പിന്നാലെ ജനറല്‍ അറ്റ്‌ലാന്റിക്, സില്‍വര്‍ ലേക്ക് (രണ്ടുതവണ), വിസ്ത ഇക്വിറ്റി, കെകെആര്‍, മുബഡാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, എഐഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികളും ജിയോയില്‍ നിക്ഷേപമിറക്കി.

കമ്പ്യൂട്ടര്‍ വ്യവസായ രംഗത്തെ അഭിഭാജ്യഘടകമായ സെമികണ്ടക്ടര്‍ ഭീമനായ ഇന്റല്‍ കോര്‍പറേഷനിലെ നിക്ഷേപ വിഭാഗമാണ് ഇന്റല്‍ ക്യാപിറ്റല്‍. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്റല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റലിന്റെ ബെംഗളൂരു, ഹൈദരാബാദ് കമ്പനികളില്‍ ആയിരക്കണക്കിന് ജീവനക്കാരുണ്ട്.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോണമസ് വെഹിക്കിള്‍സ്, ഡാറ്റാസെന്റര്‍, ക്ലൗഡ്, 5 ജി, അടുത്ത തലമുറ കമ്പ്യൂട്ടിങ് എന്നിവ ലക്ഷ്യമിട്ടുള്ള നൂതന സ്റ്റാട്ടപ്പുകളിലാണ് ഇന്റല്‍ ക്യാപിറ്റല്‍ നിക്ഷേപം നടത്തുന്നത്. 

 

Readers Comment

Add a Comment