Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പുമായി റിലയന്‍സ് ജിയോ. ഒരേസമയം നൂറുപേര്‍ക്ക് പങ്കെടുക്കാവുന്നതാണ് ജിയോയുടെ ജിയോമീറ്റ്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ജിയോമീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തിപരമായോ, തൊഴില്‍പരമായോ ഉപയോക്താക്കള്‍ക്ക് വിശ്വസ്തതയോടെ വിഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള സംവിധാനമാണ് ജിയോ ഒരുക്കുന്നത്.

നൂറുപേര്‍ക്ക് വരെ പങ്കെടുക്കാമെന്ന് മാത്രവുമല്ല, മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യാനും സ്‌ക്രീനുകള്‍ പരസ്പരം പങ്കുവെക്കാനുമുള്ള സംവിധാനവും ജിയോ മീറ്റിലുണ്ട്. ഒഫീസുകള്‍ക്ക് പകരം വീടുകളിലും മറ്റുമായി ജീവനക്കാര്‍ പണിയെടുക്കുന്ന ഈ കൊവിഡ് കാലത്ത് പതിനായിരങ്ങള്‍ക്ക് സഹായകമാണ് പുതിയ ചുവടുവെയ്പ്പ്.

ഉപയോക്താക്കള്‍ക്ക് എളുപ്പത്തിലും സൗകര്യപ്രദമായും ഉപയോഗിക്കാവുന്ന വിധമാണ് ജിമോ മീറ്റിന്റെ സംവിധാനം. ഗൂഗിള്‍ ക്രോം വഴിയും മോസില്ല ഫയര്‍ഫോക്‌സ് വഴിയും ജിയോ മീറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ഉപയോക്താക്കള്‍ക്ക് പങ്കുചേരാം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ തികച്ചും സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. റിലയന്‍സ് ജിയോ ഏപ്രില്‍ 30നാണ് പുതിയ ആപ്പ് പുറത്തിറക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്.

ഇന്ത്യയുടെ പ്രമുഖ ടെക്നോളജി പ്ലാറ്റ്ഫോമായ ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് ലോകമെമ്പാടും നിന്ന് വലിയരീതിയില്‍ നിക്ഷേപങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. 

Readers Comment

Add a Comment