Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ ദിവസമാണ് 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക് അടക്കമുള്ള ജനപ്രിയ ആപ്പുകള്‍ നിരോധിച്ച പട്ടികയിലുണ്ട്. ടിക് ടോക് നിരോധനത്തെ കുറിച്ചാണ് ഏറ്റവും അധികം ട്രോളുകള്‍ ഉയരുന്നതെങ്കിലും പലരും സങ്കടപ്പെടുന്നത് യുസി ബ്രൗസറിനെ കുറിച്ചോര്‍ത്താണ്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതുകൊണ്ടാണ് യുസി ബ്രൗസറിനെ നിരോധിച്ചത്. ഹാക്കര്‍മാര്‍ക്ക് നിരവധി പഴുതുകള്‍ നല്‍കുന്നുവെന്നതാണ് പ്രധാന ആരോപണം. ഉപഭോക്താവിന്റെ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ യുസി ചോര്‍ത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യൂസര്‍ ഡാറ്റ ചൈനീസ് സര്‍വറുകളിലേക്ക് അയക്കുന്നുവെന്ന ആരോപണത്തില്‍ ആപ്പിനെ കുറിച്ച് ഐ.ടി മന്ത്രാലയം അന്വേഷണം നടത്തിവരികയായിരുന്നു
ഗൂഗിള്‍ ക്രോം അടക്കി ഭരിക്കുന്ന മൊബൈല്‍ ബ്രൗസര്‍ രംഗത്ത് രണ്ടാം സ്ഥാനക്കാരനാണ് യുസി. ആലിബാബ ഗ്രൂപ്പിന്റെ ഉത്പന്നമായ യുസിക്ക് 1.3 കോടി ഉപഭോക്താക്കളാണുള്ളത്. ഗൂഗിള്‍ ക്രോമിന് 70 ശതമാനം വിപണി പങ്കാളിത്തമുള്ളപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള യുസി ബ്രൗസറിന് 20 ശതമാനമാണ് പങ്കാളിത്തം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 226.68 കോടിയുടെ പരസ്യവരുമാനമാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. 2009 മുതല്‍ ഇന്ത്യയില്‍ യു.സി സജീവമാണ്.
ക്രോം ഉപയോഗിക്കുന്നവര്‍ പോലും രണ്ടാം ബ്രൗസറായി യുസിയെ ഉപയോഗിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. പോണ്‍ സൈറ്റുകളടക്കം പല നിരോധിത വെബ്‌സൈറ്റുകളിലേക്കും വി.പി.എന്‍ ഉപയോഗിച്ച് കടന്ന് ചെല്ലാന്‍ യുസി മുഖേന കഴിയും. മികച്ച ഡൗണ്‍ലോഡ് മാനേജ്‌മെന്റാണ് യുസിയെ പ്രിയങ്കരനാക്കിയ മറ്റൊരു പ്രത്യേകത. ഒരേ സമയം പല ഡൗണ്‍ലോഡുകള്‍ നടത്താം, ഡൗണ്‍ലോഡുകള്‍ പോസ് ചെയ്ത് വക്കാനും, ആപ്പില്‍ നിന്ന് പുറത്തിറങ്ങിയാലും ഡൗണ്‍ലോഡ് നിന്നുപോകില്ലെന്നതുമെല്ലാം യുസിയുടെ മേന്‍മയാണ്.
23.48°C








