Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ടെലികോം വകുപ്പ്. ടെലികോം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ചൈനയില്‍ നിന്നുള്ള ഉപകരണം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സുരക്ഷാ കാരണങ്ങളാലാണ് പുതിയ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

4 ജി നെറ്റ്‌വര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ടെന്‍ഡറുകളില്‍ പുന: പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ അനുബന്ധ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഡാക്കില്‍ നിലനില്‍ക്കുന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുത്തത്.

ചൈനീസ് നിര്‍മ്മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറക്കണമെന്ന് സ്വകാര്യ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് കമ്പനികളുമായുള്ള സഹകരണം നിര്‍ത്തലാക്കി ഇന്ത്യന്‍ നിര്‍മ്മിത ഉപകരണങ്ങള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

Readers Comment

Add a Comment