Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിൽ മാറ്റം വരുന്നതോടെ  ജീവനക്കാരുടെ കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ വർധനയുണ്ടാകും.12 ശതമാനമായിരുന്ന ഇപിഎഫ് വിഹിതം 10ശതമാനമായി കുറച്ചതോടെയാണിത്. തൊഴിലുടമയുടെ വിഹിതവും 12ൽനിന്ന് 10ശതമാനമായും  കുറച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉൾപ്പടെയുള്ള തുകയുടെ 12ശതമാനമാണ് ഇപിഎഫ് വിഹിതമായി കിഴിവ് ചെയ്യുന്നത്. മെയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് ഈ നിരക്ക് ബാധകമാകുക. അടിസ്ഥാന ശമ്പളവും ഡിഎയുംകൂടി 10,000 രൂപയാണ് ശമ്പളമെങ്കിൽ അതിൽനിന്ന് ജീവിക്കാരന്റെ വിഹിതമായി 12ശതമാനത്തിനുപകരം 10ശതമാനമാണ് കിഴിവ് ചെയ്യുക. ഇതുപ്രകാരം 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ വിഹിതമായ 200 രൂപയും ലഭിക്കുന്നതോടെ കയ്യിൽകിട്ടുന്ന ശമ്പളത്തിൽ 400 രൂപയുടെ വർധനവുണ്ടാകും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് വ്യക്തതവരുത്തിയുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.

Readers Comment

Add a Comment