Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണ്‍ലൈനായുള്ള  മദ്യവില്‍പ്പനയ്ക്ക് മൊബൈല്‍ ആപ് തയ്യാറാകുന്നു. ഇതുമായി ബന്ധപ്പെട്ട് എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായി  സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുകയാണ്. കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും. അതേസമയം സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. 301 മദ്യക്കടകളും 598 ബാറുകളും 357 ബിയർ-വൈൻ പാർ‌ലറുകളും ഒരുമിച്ചു തുറക്കും. തുടർന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് മൊബൈൽ ആപ് തയാറാക്കുന്നത്. സംസ്ഥാന ഐ.ടി മിഷനായിരുന്നു ആപ്പ് തെരഞ്ഞെടുക്കാനുള്ള ചുമതല. അവസാന റൗണ്ടിൽ വന്ന അഞ്ചു സ്റ്റാർട് അപ്പുകളിൽ നിന്നാണ് എറണാകുളത്തെ ഫെയർകോഡിനെ തെരഞ്ഞെടുത്തത്. 

ഇവരുടെ സാങ്കേതിക വിദ്യ ലളിതവും ഫലപ്രദവുമാണെന്നാണ് വിലയിരുത്തൽ. എക്സൈസ് കമ്മിഷണർ ആനന്ദകൃഷ്ണനും ബിവറേജസ് കോർപ്പറേഷൻ എം.ഡി സ്പർജൻ കുമാറുമാണ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത്. എന്നാൽ സാങ്കേതികമായ ചില കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടാകും. എത്രയും വേഗം ആപ് തയാറാക്കി കൈമാറാനാണ് നിർദേശം. മദ്യം വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും. അനുവദിക്കപ്പെടുന്ന സമയത്ത് ഔട്ട്ലെറ്റുകളിലോ ബാറിലോ പോയി മദ്യം വാങ്ങാം. ടോക്കണിലെ ക്യൂആർ കോഡ്‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. പണം ഔട്ട് ലെറ്റിലാണ് അടയ്ക്കേണ്ടത്.

Readers Comment

Add a Comment