Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പശ്ചാത്തലത്തിൽ  ലോകത്തെ ഒട്ടുമിക്ക കമ്പനികളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയിരുന്നു. ഇപ്പോൾ ട്വിറ്ററും  അത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്വിറ്റർ ജീവനക്കാർക്ക് വീട്ടിൽ ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കിൽ അവർക്ക് അത് എന്നും തുടരാമെന്നാണ് സി ഇ ഒ ജാക്ക് ഡോർസി അറിയിച്ചത്.  മാർച്ച് മാസം ആദ്യം മുതൽ കമ്പനിയിലെ 5000 ത്തോളം ജീവനക്കാർ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത് . ഈ സംവിധാനം ഫലപ്രദമാണ് . അതിനാൽ ഇത് തുടരാൻ ആഗ്രഹിക്കുന്നു . ഏതെങ്കിലും ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സാഹചര്യം അനുകൂലമല്ലെങ്കിൽ അവർക്കായി ഈ വർഷം അവസാനം ഓഫീസ്  തുറക്കുമെന്നും അദ്ദേഹം അറിയിച്ചു . ലോകത്താകെ 35 ഓഫറീസുകളാണ് ട്വിറ്ററിനുള്ളത് .  ന്യൂഡൽഹിയിലും ഓഫീസുണ്ട് . സാൻഫ്രാൻസിസ്കോയിലാണ് ട്വിറ്റർ ആസ്ഥാനം .

 

Readers Comment

Add a Comment