Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്ത് വിവിധയിടങ്ങളിലായി ലക്ഷക്കണക്കിനാളുകളുടെ ജീവനെടുത്ത കോവിഡ് മഹാമാരി ആകെ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയെന്നത് പകൽ പോലെ വ്യക്തമാണ്. എന്നാൽ വറുതിയുടെ ഈ സമയത്തും കുതിച്ചുയർന്ന ചില വ്യവസായങ്ങളുണ്ട്. ശുചീകരണ മേഖലയെന്ന് പേരിട്ടു വിളിക്കാവുന്ന ഈ മേഖലയിലെ പല ഉൽപ്പന്നങ്ങളുടെയും വിൽപ്പന കോവിഡ് രോഗം മാത്രം കൊണ്ട് മൂന്നിരട്ടിയായി. ഹാൻഡ് വാഷുകൾ, സാനിറ്റൈസറുകൾ, ദ്രവ സോപ്പുകൾ എന്നീ വ്യക്തി ശുചിത്വത്തിനുള്ള ഉൽപ്പന്നങ്ങൾ കൂടാതെ ഫേസ് മാസ്ക്ക് വ്യവസായവും ലോകത്താകെ ചുരുങ്ങിയ കാലയളവുകൊണ്ട് കുതിച്ചുയർന്നു. 
ചില അടിസ്ഥാന കണക്കുകൾ നോക്കാം. മേൽപ്പറഞ്ഞ വ്യക്തി ശുചിത്വ ഉൽപ്പന്നങ്ങൾ പണ്ടും മാർക്കറ്റിൽ സുലഭമായിരുന്നെങ്കിലും ഭൂരിഭാഗം പൊതുജനങ്ങൾക്കും അതൊരു ആവിശ്യ വസ്തുവായി തോന്നിയിരുന്നില്ല. എന്നാൽ ഇന്ന് ഈ മഹാമാരിക്കാലത്ത് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 91 ശതമാനം ആളുകളും ഇവ വളരെ അത്യാവശ്യം വേണ്ട വസ്തുവായി കണക്കാക്കിക്കഴിഞ്ഞു എന്ന് മാർക്കറ്റ് സർവേകൾ തെളിയിക്കുന്നു. 2020 വർഷാരംഭം മുതൽ മെയ് മാസം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ ശുചിത്വ വ്യവസായം പത്ത് മുതൽ 12 ശതമാനം വരെ വളർച്ച നേടിയിട്ടുണ്ടെന്ന് കാണാം. 
സാധാരണക്കാർ ഈ ഉൽപ്പന്നങ്ങളെ ഏറ്റവും അത്യന്താപേക്ഷിതമായവയായി കണക്കാക്കാൻ തുടങ്ങിയതോടെ മാർക്കറ്റിൽ ഒട്ടനേകം വ്യാജന്മാരും ഇറങ്ങിയെന്ന് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർക്കറ്റിൽ ആവശ്യക്കാർ ഏറിയതോടെ ഗുണമേന്മയുള്ളത് ഏത്, വ്യാജൻ ഏത് എന്ന് തിരിച്ചറിയുന്നത് ശ്രമകരമായെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. തങ്ങളെ തേടിയെത്തിയ സുവർണ്ണാവസരം പല കമ്പനികളും നന്നായി ഉപയോഗിച്ചു. പല കോർപറേറ്റുകളും ഹാൻഡ് വാഷ് നിർമാതാക്കളും ഹാൻഡ് വാഷ് പരസ്യ കാമ്പൈൻ നടത്തി. മാർക്കറ്റിൽ ആവശ്യക്കാർ ഏറിയതോടെ ഉൽപ്പന്നങ്ങൾക്ക് ഗണ്യമായ അളവിൽ വിലയും കുറച്ചു. 50 എം എൽ ഗോദറേജ് സാനിറ്റൈസറിന് ഇപ്പോൾ മാർക്കറ്റ് വില 25 രൂപയാണ്. അതായത് മുൻപുള്ള വിലയിൽ നിന്നും 66 ശതമാനം വരെ കിഴിവ്.  പൊതുസ്ഥലങ്ങളിൽ  നിർബന്ധമായും ധരിച്ചിരിക്കണമെന്ന് സർക്കാർ തന്നെ പറഞ്ഞ ഫേസ് മാസ്‌ക്കുകളുടെ കാര്യവും വ്യത്യസ്തമല്ല. മുൻപ് ഒരു പീസിന് 100 മുതൽ 150 രൂപ വരെ വിലയുണ്ടായിരുന്ന മാസ്‌ക്കുകൾ ഇപ്പോൾ കടകളിൽ 50 രൂപയ്ക്ക് ലഭ്യമാകും. കോവിഡ് രോഗത്തോടുള്ള ഭയം കൊണ്ട് രാജ്യത്തെ അപ്പർ മിഡിൽ ക്ലാസ് , മിഡിൽ ക്ലാസ് വിഭാഗക്കാർ ശുചിത്വ ഉൽപ്പന്നങ്ങൾ ഹോൾസെയിലായി വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോർട്ടുകൾ.

Readers Comment

Add a Comment