Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദ്യാഭ്യാസ പരിശീലന രംഗത്ത് ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡ് ആയ കരിയര്‍ ലോഞ്ചര്‍ രജത ജൂബിലിയുടെ നിറവില്‍. വിദ്യാഭ്യാസ സേവന മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കരിയര്‍ ലോഞ്ചറിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ആഘോഷിച്ചു. 

എം.ബി.എ, ബി.ബി.എ, ലാ എന്‍ട്രസ് പരീക്ഷകള്‍, സര്‍ക്കാര്‍ ജോലികള്‍ക്കുള്ള പരീക്ഷാ പരിശീലനം, ഓവര്‍സീസ് എക്‌സാം കോച്ചിംഗ് തുടങ്ങിയവയില്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തവും പ്രശസ്തവുമായ ബ്രാന്‍ഡ് ആയ കരിയര്‍ ലോഞ്ചറിന്റെ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗര്‍ ഒ- സ്ട്രീറ്റില്‍ ആല്‍ത്തറയ്ക്കല്‍ ബില്‍ഡിംഗിലെ (ടി.സി 23/ 2679/ 2)  പരിശീലന കേന്ദ്രത്തില്‍ ലാ എന്‍ട്രന്‍സിനുള്ള സി.എല്‍ എല്‍.എസ്.ടി കോഴ്‌സിലേക്ക് പ്രവേശനം തുടരുന്നു.

കോമണ്‍ ലാ അഡ്മിഷന്‍ ടെസ്റ്റ് (ക്‌ളാറ്റ്), ഓള്‍ ഇന്ത്യ ലാ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എല്‍.ഇ.ടി), സിംബയോസിസ് ലാ അഡ്മിഷന്‍ ടെസ്റ്റ് (സ്‌ളാറ്റ്), ക്രൈസ്റ്റ് യൂണിവേഴ്സ്റ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി), മഹാരാഷ്ട്ര കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എം.എച്ച് സി.ഇ.ടി), ലാ സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഇന്‍ഡ്യ (എല്‍ സാറ്റ് ഇന്‍ഡ്യ) തുടങ്ങി രാജ്യത്തെ പ്രമുഖ നിയമ പഠന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് സമ്പൂര്‍ണ പരിശീലനത്തിന് കരിയര്‍ ലോഞ്ചര്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ അവസരം ലഭിക്കും.

കോമണ്‍ ലാ അഡ്മിഷന്‍ ടെസ്റ്റില്‍ (ക്‌ളാറ്റ്) ഈ വര്‍ഷം റാങ്ക് പട്ടികയില്‍ ആദ്യത്തെ 100 റാങ്കുകളില്‍ സ്ഥാനം നേടിയവരില്‍ 69 പേരും, ഈ വര്‍ഷത്തെ എ.ഐ.എല്‍.ഇ.ടിയില്‍ പ്രവേശനാര്‍ഹരായ 73 വിദ്യാര്‍ത്ഥികളില്‍ 44 പേരും കരിയര്‍ ലോഞ്ചറില്‍ പരീക്ഷാ പരിശീലനം നേടിയവരാണ്. രണ്ടു പ്രവേശന പരീക്ഷകളിലും ആദ്യ പത്തു റാങ്കുകളില്‍ ഏഴെണ്ണവും കരസ്ഥമാക്കിയത് കരിയര്‍ ലോഞ്ചര്‍ തന്നെ. പന്ത്രണ്ടു വര്‍ഷമായി ഈ രണ്ടു ടെസ്റ്റുകളിലും തുടര്‍ച്ചയായി നേടുന്ന റാങ്കുകള്‍ കരിയര്‍ ലോഞ്ചറിന്റെ പരിശീലന പദ്ധതിക്കും പ്രായോഗിക പരീക്ഷകള്‍ക്കു നല്‍കുന്ന പ്രത്യേക പരിശീലനത്തിനും സാക്ഷ്യമാകുന്നു.

ഐ.ഐ.എം പ്രവേശന പരീക്ഷകള്‍ക്കായുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്, ബി.ബി.എ പ്രവേശന പരീക്ഷയ്ക്കുള്ള ബി.ബി.എ എക്‌സ്പ്രസ് കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ലേണിംഗ് സപ്പോര്‍ട്ട് എന്നിവയ്ക്കും കരിയര്‍ ലോഞ്ചര്‍ അവസരമൊരുക്കുന്നു. ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രൊഫഷനുകളിലേക്കുള്ള പ്രവേശനകവാടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കുന്ന ദൗത്യത്തിലാണ് കരിയര്‍ ലോഞ്ചര്‍. 

തിരുവനന്തപുരം സെന്ററില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ സെന്റര്‍ ഹെഡ് വിഷ്ണു എസ്.എസ്, അക്കാഡമിക് ഹെഡ് മിഥുന്‍ജിത്ത് എ.കെ, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ അരുണ്‍ കുമാര്‍ വിജയന്‍, എച്ച.ആര്‍/ അഡ്മിന്‍ അശ്വതി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

കരിയര്‍ ലോഞ്ചര്‍ തിരുവനന്തപുരം കേന്ദ്രത്തിന്റെ വിലാസം: ആല്‍ത്തറയ്ക്കല്‍ ബില്‍ഡിംഗ്, ഒ-  സ്ട്രീറ്റ്, ജവഹര്‍ നഗര്‍, കവടിയാര്‍, തിരുവനന്തപുരം 695 003.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 94475 81945

Readers Comment

Add a Comment