Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക് ഡൗണും മൂലം ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളും ഇടത്തരം വ്യവസായങ്ങളും തകർച്ചയുടെ വക്കിലാണെന്ന് റിപ്പോർട്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും ദൗലഭ്യം, സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യം മുതലായവയാണ് ഇത്തരം വ്യവസായങ്ങളെ ഇഞ്ചിഞ്ചായി തകർക്കുന്നത്. എന്നാൽ രാജ്യത്തിൻറെ നട്ടെല്ല് തന്നെയായ ഇത്തരം വ്യവസായങ്ങളെ കൈപിടിച്ചുയർത്താൻ കേന്ദ്രം വിവിധ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാൻ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി അഥവാ FICCI യുമായി ചർച്ച നടത്തി. ആദായ നികുതി ഉൾപ്പടെയുള്ള നികുതി വ്യവസ്ഥകൾ പുനഃപരിശോധിക്കുക, ഇത്തരം വ്യവസായങ്ങൾക്കുള്ള ലോൺ വ്യവസ്ഥകളെക്കുറിച്ച് ആലോചിക്കുക, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക മുതലായ നിർദേശങ്ങളാണ് ഫെഡറേഷൻ മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ മൊത്തവരുമാനത്തിന്റെ 28 ശതമാനത്തോളം വിഹിതം ഇത്തരം വ്യവസായങ്ങൾക്കാണ്. രാജ്യത്തെ തൊഴിലാളികളിൽ 30 ശതമാനത്തിലധികം ആളുകളും ജോലി ചെയ്യുന്നതും ഈ മേഖലയിൽ തന്നെ. 70 ശതമാനത്തിൽ അധികം വരുന്ന ചെറുകിട കമ്പനികൾ അവിടുത്തെ തൊഴിലാളികൾക്ക് മാർച്ച് മുതലുള്ള ശമ്പളം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതുൾപ്പടെയുള്ള കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് കേന്ദ്രം ആലോചിക്കും.
31.82°C








