Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:13 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മൂലം വാഹനങ്ങളിലെ പെട്രോൾ, ഡീസൽ ഉപയോഗം വല്ലാതെ കുറഞ്ഞതിനാൽ എണ്ണ ശേഖരിച്ചുവെക്കാൻ ടാങ്കുകളോ വാഹനങ്ങളോ കപ്പലുകളോ തികയാതെ വലഞ്ഞ് എണ്ണ മുതലാളിമാർ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഒരു ഡസനോളം പുതിയ ടാങ്കറുകൾ വാങ്ങിക്കൂട്ടിയിട്ടും എണ്ണ പിന്നെയും ബാക്കിയാകുകയാണെന്നാണ് ഉൽപ്പാദകരുടെ പരാതി. 30 മില്യൺ ബാരലുകളോളം ജെറ്റ് ഇന്ധനങ്ങളും ഡീസലുമാണ് ആവശ്യക്കാർ കുറഞ്ഞതിനെത്തുടർന്ന് കെട്ടിക്കിടക്കുന്നതെന്ന് എണ്ണ നിർമ്മാതാക്കൾ പറഞ്ഞു. 130 മില്യൺ ബാരൽ ക്രൂഡ് ഓയിലും ശേഖരിച്ച് വെച്ചിരിക്കുകയാണ്. എണ്ണ ഇനിയും ശേഖരിക്കേണ്ടി വന്നാൽ അത് താങ്ങാനാകില്ലെന്ന് എണ്ണക്കമ്പനികൾ പറയുന്നു. ലോകത്തിലെ ക്രൂഡ് ഓയിൽ ഉപഭോക്താക്കളിൽ 30 ശതമാനം രാജ്യങ്ങളും കോവിഡ് പ്രതിരോധത്തിനായി ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞതാണ് എണ്ണ മുതലാളിമാർക്ക് തിരിച്ചടിയായത്. തീരെ നിവർത്തിയില്ലാതെ ചില കമ്പനികൾ റെയ്‌ൽകാറുകളിലും പെട്രോൾ ശേഖരിച്ച് തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. 

Readers Comment

Add a Comment