Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ക് ഡൗണ്‍ വിലക്കുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും കാറ്റില്‍പ്പറത്തി,  ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിട്ടി ഫണ്ടിന്റെ ശാഖകള്‍ തലസ്ഥാനത്ത് ഇന്നലെ വീണ്ടും തുറന്നു. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയോ, ചിട്ടിപ്പിരിവ് നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇത്. തലസ്ഥാനത്ത് ഗോകുലം ചിട്ടി ഫണ്ടിന്റെ പന്ത്രണ്ടോളം ശാഖകളാണ് ഇന്നലെ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ഇങ്ങനെ തുറന്ന ശാഖകളിലെ ജീവനക്കാരെ ജോലിക്കു വരാന്‍ സ്ഥാപനം നിര്‍ബന്ധിക്കുക മാത്രമല്ല, ജോലിക്ക് എത്താത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്വന്തമായി വാഹനം ഇല്ലാത്തതിനാല്‍ ഓഫീസിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ച ജീവനക്കാരെപ്പോലും ഒഴിവാക്കാതെയാണ് നടപടി. തലസ്ഥാന ജില്ലയില്‍ ഗോകുലം ചിട്ട് ഫണ്ട്‌സിന്റെ ശാഖകളില്‍ ഇന്നലെ ജോലിക്ക് എത്താതിരുന്ന പല ജീവനക്കാര്‍ക്കും കമ്പനി ലീവ് മാര്‍ക്ക് ചെയ്തിരിക്കുകയാണ്.

അതിനിടെ, ഇന്നലെ ചിട്ടിക്കമ്പനിയുടെ പോത്തന്‍കോട് ശാഖയില്‍ നിന്ന് ചിറ്റാളരുടെ വീടുകളിലെത്തി ചിട്ടിത്തവണ പിരിവു നടത്തിയ ജീവനക്കാരനെ പരാതിയെ തുടര്‍ന്ന് പൊലീസ് പൊക്കി. പിന്നീട്, ശാഖാ മാനേജരും മറ്റും ഇടപെട്ടും സ്വാധീനം ഉപയോഗിച്ചും ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടും, ചിട്ടിക്കമ്പനി തുറന്നു പ്രവര്‍ത്തനമാരംഭിച്ചതിനും വീടുകളിലെത്തി പിരിവു നടത്തുന്നതിനുമെതിരെ ഇടപാടുകാര്‍ക്കിടയിലും ജീവനക്കാരുടെ ഇടയിലും പ്രതിഷേധം രൂക്ഷമാവുകയാണ്.

കർശന നിയന്ത്രണങ്ങളുള്ള  മലപ്പുറത്തും  ഇന്നലെ ഗോകുലത്തിന്റെ  എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവർത്തിച്ചു .

 

Readers Comment

Add a Comment