Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:12 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
crude oil

ക്രൂഡ്‌ ഓയിൽ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ച് അമേരിക്ക. എണ്ണ , പെട്രോളിയം കയറ്റുമതി രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരമാണ് ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാൻ അമേരിക്കയും മെക്സിക്കോയും തീരുമാനിച്ചു . ആഗോള വിതരണം കുറയ്ക്കുന്നതിനാണ് ഈ തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി . കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നടന്നു കൊണ്ടിരിക്കുന്ന ആഗോള ആരോഗ്യ പ്രതിസന്ധി എണ്ണയുടെ ആവശ്യകതയെ വൻതോതിൽ കുറയ്ക്കുന്നതിനാൽ ഒപെക് അംഗങ്ങളും മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളും എണ്ണ ഉൽപാദനം കുറയ്ക്കാൻ  തീരുമാനിച്ചിരിക്കുകയാണ് .  ഏകദേശം 23 ശതമാനം ഉൽപാദന പരിധി കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട് എന്ന് കൊറോണ വൈറസ് ബാധയെക്കുറിച്ചുളള വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.കൂടാതെ  മെയ് , ജൂൺ മാസങ്ങളിൽ എണ്ണ ഉൽപാദനം പ്രതിദിനം 10 ദശലക്ഷം ബാരൽ കുറയ്ക്കുമെന്ന് പ്രമുഖ ഉൽപാദകർ വ്യാഴാഴ്ച നടന്ന ഒപെക് , നോൺ ഒപെക് രാജ്യങ്ങളുടെ  യോഗത്തിൽ പറഞ്ഞു .

Readers Comment

Add a Comment