Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
[0:56 pm, 10/04/2020] Aswathy I2i: ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ധന വില്പന കുത്തനെ ഇടിഞ്ഞു. അസംസ്കൃത എണ്ണവില 50 ശതമാനത്തിലധികം താഴ്ന്നതിനു പിന്നാലെയാണ് ലോക്ഡൗൺ കൂടി ആയതോടെ ഇന്ധന ഉപഭോഗം കുത്തനെ ഇടി ഞ്ഞത്. അതേസമയം വില്പന ഇടിഞ്ഞിട്ടും പെട്രോൾ , ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയാണ്. ആഴ്ചകളായി ഇന്ധനവില ഒരേ നിരക്കിലാണ്. മുൻപ് അസംസ്കൃത എണ്ണവില നിലവിലുള്ളതിന്റെ ഇരട്ടിയോളമായിരുന്നപ്പോൾ ഈടാക്കിയ നിരക്കിനു സമാനമാണിത് . തിരുവനന്തപുരത്ത് ആഴ്ചകളായി പെട്രോളിന് 75 . 30 രൂപയും ഡീസലിന് 65 . 21 രൂപയുമാണ് വില . അന്താരാഷ്ട്ര വിപണിയിൽ ഈ വർഷമാദ്യം ബാരലിന് 70 ഡോളറിനടുത്തുണ്ടായിരുന്ന അസംസ്കൃത എണ്ണക്ക് ഇപ്പോൾ 33 ഡോളറായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് പൊതുഗതാഗതം നിലച്ചതോടെയാണ് പെട്രോൾ , ഡീസൽ ഉപഭോഗം ഇടിഞ്ഞത് . മാർച്ചിൽ രാജ്യത്ത് പെട്രോൾ വിൽപനയിൽ 17 . 6 ശതമാനവും ഡീസലിൽ 25 . 9 ശതമാനവും കുറവുണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക് . സംസ്ഥാനത്തെ പമ്പുകളിൽ ഡീസൽ വിൽപന 80 ശതമാനവും പെട്രോളിന്റത് 70 ശതമാനവും കുറഞ്ഞു . രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് ഇറക്കുമ തി ചെലവ് ഉയർന്നതും ബി . എസ് 6 ഇന്ധന വിൽപനയ്ക്ക് സൗകര്യമൊരുക്കാൻ 35 , 000 കോടി ചെലവഴി ക്കേണ്ടി വന്നതുമാണ് ഇന്ധനവില കുറക്കാതിരിക്കാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത് . അസംസ്കൃത എണ്ണവില ഇത്രയും കുറഞ്ഞിരുന്നില്ലെങ്കിൽ ഈ ചെലവുകൾ നികത്താൻ ഇന്ധന വില വളരെ ഉയർത്തേണ്ടി വരുമായിരുന്നു എന്നുമാണ് അവരുടെ നിലപാട് .
[0:57 pm, 10/04/2020] Aswathy I2i:
23.48°C








